CinemaGeneralLatest NewsMollywoodNEWSSocial MediaVideos

മമ്മൂട്ടി പ്രേതത്തെ തുരത്തിയത് ഇങ്ങനെ: ‘ദി പ്രീസ്റ്റ്’ ചിത്രീകരണം കാണാം

ചിത്രത്തിന്‍റെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി പ്രീസ്റ്റ്’. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് ഏപ്രിൽ 14-ന് ആമസോൺ പ്രൈമിലും റിലീസ് ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്‍റെ വിഎഫ്എക്സ് ബ്രേക്ക് ഡൗണ്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

പാരാസൈക്കോളജിയും എക്സോര്‍സിസവുമൊക്കെ കടന്നുവരുന്ന ചിത്രമായതുകൊണ്ടുതന്നെ ‘ദി പ്രീസ്റ്റി’ല്‍ വിഷ്വല്‍ എഫക്റ്റ്സിന് അതീവ പ്രാധാന്യമുണ്ടായിരുന്നു. ഈ രംഗത്തെ ലവന്‍ പ്രകാശ്, കുശന്‍ പ്രകാശ് (ലവ കുശ- ഡിജിറ്റല്‍ ടര്‍ബോ മീഡിയ) എന്നിവരാണ് വിഎഫ്എക്സ് തെറ്റുകുറ്റങ്ങളില്ലാതെ നിര്‍വ്വഹിച്ചിരിക്കുന്നത്. കമ്മട്ടിപ്പാടം, മായാനദി, കള, ട്രാന്‍സ്, അയ്യപ്പനും കോശിയും തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ വിഷ്വല്‍ എഫക്റ്റ്സ് ഈ ടീം ആയിരുന്നു.

ചിത്രത്തിൽ പുരോഹിതന്റെ വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. മഞ്ജു വാര്യർ, നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നായിരുന്നു നിർമാണം.

shortlink

Related Articles

Post Your Comments


Back to top button