GeneralLatest NewsMollywoodNEWSSocial Media

ചാക്കോച്ചൻ ചലഞ്ച് 4: ജി എസ് പ്രദീപിനൊപ്പം ചെസ് കളിയുമായി കുഞ്ചാക്കോ ബോബൻ

ഇതുവരെ മൂന്ന് ചലഞ്ചുകളാണ് കുഞ്ചാക്കോ ബോബൻ പൂര്‍ത്തിയാക്കിയത്

കൊച്ചി : ലോക്ക്ഡൗണ്‍ കാലത്തെ നിരാശയില്‍ നിന്ന് മറികടക്കാനുള്ള ചാക്കോച്ചന്‍ ചലഞ്ചിലെ നാലാം ദിനത്തിലെ ചലഞ്ചുമായി താരം. ശ്രീ ജി എസ് പ്രദീപിനൊപ്പമുള്ള ചേസുകളിയാണ് കുഞ്ചാക്കോ ബോബന്റെ പുതിയ ചലഞ്ച്. പ്രദീപുമായുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും ചലഞ്ച് പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചു.

‘ഇന്ന് നാലാമത്തെ ദിവസം. ഈ ദിവസത്തെ ചലഞ്ച് എനിക്കും ഏറെ ത്രില്ലിംഗ് ആണ്. ബുദ്ധി കൊണ്ട് കരുക്കള്‍ നീക്കുന്ന ചെസ്സ് എന്ന മാജിക് ഗെയിം ആണ് ഇന്ന് കളിക്കാന്‍ ഉദ്ദേശിക്കുന്നത്. എന്റെ ചെസ്സ് മേറ്റ് ആകുന്നത് കേരളത്തിലെ ബ്രില്ലിയന്റ് മൈന്‍ഡ്, നമുക്കേവര്‍ക്കും പ്രിയങ്കരനായ ശ്രീ ജി എസ് പ്രദീപ് ആണ്. കുഞ്ചാക്കോ ബോബനും, ജി എസ് പ്രദീപും ഏറ്റു മുട്ടുന്ന ചെസ്സ് ഗെയിം റിസള്‍ട്ട് അറിയാന്‍ കാത്തിരിക്കു! എനിക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മറക്കരുത്’- കുഞ്ചാക്കോ ബോബൻ കുറിച്ചു.

#ChackochanChallenge | Day 4 ഇന്ന് നാലാമത്തെ ദിവസം. ഈ ദിവസത്തെ ചലഞ്ച് എനിക്കും ഏറെ ത്രില്ലിംഗ് ആണ്. ബുദ്ധി കൊണ്ട്…

Posted by Kunchacko Boban on Saturday, June 12, 2021

ഇതുവരെ മൂന്ന് ചലഞ്ചുകളാണ് താരം പൂര്‍ത്തിയാക്കിയത്. പഴയ സുഹൃത്തുക്കളോട് സംസാരിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കുക എന്നതായിരുന്നു ഇന്നലെ നടത്തിയ മൂന്നാമത്തെ ചലഞ്ച്. രണ്ടാമത്തെ ദിവസം മരം നട്ടുകൊണ്ടാണ് താരം ചലഞ്ച് പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ദിവസമാണ് ‘ചാക്കോച്ചന്‍ ചലഞ്ച്’ എന്ന പുതിയ പദ്ധതിയുമായി താരം എത്തിയത്. താന്‍ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ജൂണ്‍ 16 വരെ ഈ ചലഞ്ച് തുടരുമെന്നും താരം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button