CinemaGeneralLatest NewsMollywoodNEWS

അവരുടെ അവസ്ഥ അറിയാവുന്നതിനാല്‍ ഞാന്‍ അങ്ങനെയൊരു ഗ്രൂപ്പില്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല: വിനീത് ശ്രീനിവാസന്‍

നമ്മള്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്യുമ്പോള്‍ ഒരുപാട് മാനസിക സമ്മര്‍ദം അനുഭവിച്ചു കൊണ്ടായിരിക്കും വര്‍ക്ക് ചെയ്യുക

ഓരോ വര്‍ഷവും ഒന്നിലേറെ തിരക്കഥകള്‍ എഴുതിയിരുന്ന ശ്രീനിവാസന്‍ എന്ന പ്രതിഭയുടെ മകന്‍ വിനീത് ശ്രീനിവാസന്‍ താന്‍ എന്ത് കൊണ്ട് വലിയ ഇടവേളകളില്‍ സിനിമ സംവിധാനം ചെയ്യുന്നു എന്ന ചോദ്യത്തിന് ഒരു എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കൃത്യമായ മറുപടി പറയുകയാണ്.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ സംവിധാന ചെയ്യുന്ന ‘ഹൃദയം’ വിനീതിന്റെ സംവിധാനത്തില്‍ വലിയ ഒരിടവേളയ്ക്ക് ശേഷമെത്തുന്ന ചിത്രമാണ്. 2016-ലാണ് ഒടുവിലായി ഒരു വിനീത് ശ്രീനിവാസന്‍ ചിത്രം പുറത്തിറങ്ങിയത്.

വിനീതിന്റെ വാക്കുകള്‍

‘സിനിമ മാത്രമല്ല എന്റെ ജീവിതം. എനിക്ക് വെറുതെയിരിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. സിനിമ മാത്രമായിട്ടു നമുക്ക് ജീവിക്കേണ്ടല്ലോ. എനിക്കൊരു വര്‍ക്ക്ഹോളിക് ആകണ്ട. എനിക്ക് ആ ലൈഫ് വേണ്ട. രാവിലെ എഴുന്നേറ്റു കഴിഞ്ഞാല്‍ ഒരു ലൊക്കേഷനില്‍ പോകുക, അടുത്ത ലൊക്കേഷനില്‍ പോകുക. അങ്ങനെ ബിസി ലൈഫ് ഇഷ്ടപ്പെടുന്ന ആളുകള്‍ ഉണ്ടല്ലോ. എനിക്ക് അങ്ങനെ ജീവിക്കണ്ട. റിട്ടേയര്‍ഡ് ലൈഫ് ജീവിക്കുന്ന ആളുകളുടെ ഹാപ്പിനസ് ഉണ്ടല്ലോ. അങ്ങനെ എനിക്ക് എന്റെ ലൈഫ് മുഴുവന്‍ കൊണ്ടുപോയാല്‍ കൊള്ളാമെന്നുണ്ട്. നമ്മള്‍ തുടര്‍ച്ചയായി വര്‍ക്ക് ചെയ്യുമ്പോള്‍ ഒരുപാട് മാനസിക സമ്മര്‍ദം അനുഭവിച്ചു കൊണ്ടായിരിക്കും വര്‍ക്ക് ചെയ്യുക. ഞാന്‍ എന്റെ സഹതാരങ്ങളായ പലരെയും നടന്മാരെയും, സംവിധായകരെയുമൊക്കെ കാണുകയാണ്. അവര്‍ക്ക് പുറത്ത് ഒരുപാട് സക്സസ് ഉണ്ടാകും. പക്ഷേ അവരുടെ ഉള്ളില്‍ ഒരുപാട് മാനസിക സമ്മര്‍ദം അനുഭവിച്ചു കൊണ്ടായിരിക്കും അവര്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. അത് അവര്‍ക്ക് അറിയുകയും ചെയ്യും. ഈ പ്രഷറില്‍ നിന്ന് അവര്‍ക്ക് ഊരി പോരാനും പറ്റില്ല. അടുത്തത് എന്ന രീതിയില്‍ അവര്‍ക്ക് മുന്നോട്ടു പോയേ പറ്റൂ. ആളുകള്‍ നൂറു ശതമാനവും ഹാപ്പിയായിട്ടല്ല ജീവിക്കുന്നത്’.

shortlink

Related Articles

Post Your Comments


Back to top button