BollywoodGeneralLatest NewsNEWS

അടുത്ത വെ​ബ് ​സീ​രീ​സ് ഞങ്ങൾക്കുവേണ്ടി ചെയ്യണം: സാമന്തയെ സമീപിച്ച് നെറ്റ്ഫ്ലിക്സ്

​റെ​ക്കോ​ഡ് ​പ്ര​തി​ഫ​ല​മാ​ണ് ഈ ​ ​വെ​ബ് ​സീ​രീ​സി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​മ​ന്ത​യ്ക്ക് നെറ്റ്ഫ്ലിക്സ് വാ​ഗ്ദാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്

ഹൈദരാബാദ്: വ്യത്യസ്തമായ വേഷങ്ങളിലൂടെ തമിഴിലും തെലുങ്കിലും ആരാധകരെ സൃഷ്ടിച്ച നടിയാണ് സാമന്ത അക്കിനേനി. അടുത്തിടയിൽ ആ​മ​സോ​ൺ​ ​പ്രൈ​മി​ലൂടെ റിലീസ് ചെയ്ത ചിത്രം ​ദി ​ ​ഫാ​മി​ലി​ ​മാ​ൻ​-​ 2​ ലെ സാമന്തയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ വില്ലത്തി കഥാപാത്രമായ തമിഴ്–ശ്രീലങ്കൻ വംശജയായ രാജി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സാമന്തയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച പ്രകടനമാണ് ഫാ​മി​ലി​ ​മാ​നിലെ എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ ​പ്രമുഖ ​ഒ.​ടി.​ടി​ ​പ്ലാറ്റ്‌ഫോമായ ​ ​നെറ്റ്ഫ്ലിക്സ് തങ്ങൾക്കുവേണ്ടി ഒ​രു​ ​വെ​ബ് ​സീ​രീ​സി​ല​ഭി​ന​യി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​താ​ര​ത്തെ​ ​സമീപിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.​ ​റെ​ക്കോ​ഡ് ​പ്ര​തി​ഫ​ല​മാ​ണ് ഈ ​ ​വെ​ബ് ​സീ​രീ​സി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​സാ​മ​ന്ത​യ്ക്ക് ​നെറ്റ്ഫ്ലിക്സ് ​വാ​ഗ്ദാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത് എന്നാണ് റിപ്പോർട്ടുകൾ.​ ഇതോടെ ബോളിവുഡിലും തരംഗമാവുകയാണ് സാമന്ത.

​ഗു​ണ​ശേ​ഖ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ശാ​കു​ന്ത​ളം​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലാ​ണ് ​സാ​മ​ന്ത​ ​ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.​ നിലവിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button