CinemaGeneralLatest NewsMollywoodNEWSSocial Media

എം ടിയും സന്തോഷ് ശിവനും ഒന്നിക്കുന്നു: പുതിയ ചിത്രം നെറ്റ്ഫ്ളിക്സിനുവേണ്ടി

'അഭയം തേടി' എന്നതാണ് പ്രോജക്റ്റ് എന്നും മരണം കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ചിത്രമെന്നും സന്തോഷ് ശിവന്‍

എം ടി വാസുദേവന്‍ നായരുടെ രചനയിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ഇന്നലെ നടന്ന ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെ സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അഭയം തേടി’ എന്നതാണ് ചിത്രത്തിന്റെ പേരെന്നും,  മരണം കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ് ചിത്രമെന്നും സന്തോഷ് ശിവന്‍ പറഞ്ഞു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിനുവേണ്ടിയാണ് ഇരുവരും കൈകോർക്കുന്നത്.

സന്തോഷ് ശിവന്റെ വാക്കുകൾ :

‘എന്‍റെ അടുത്ത പ്രോജക്റ്റ് എം ടി വാസുദേവന്‍ നായരുടെ അഭയം തേടി.. നെറ്റ്ഫ്ളിക്സിനുവേണ്ടി ചെയ്യാന്‍ പോവുകയാണ് ഇപ്പോള്‍. അമൂര്‍ത്തമായ ഒരു ആശയമാണ് ചിത്രത്തിന്. സിദ്ദിഖിനെയാണ് ഞാന്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും അത്. ഇതിനകത്ത് അങ്ങനെ കഥയായിട്ടൊന്നുമില്ല. മരണം വരാനായി കാത്തിരിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇത് ചെയ്യുക എന്നത് വലിയ വെല്ലുവിളിയാണ്. ആ ചലഞ്ച് ഏറെ ആവേശപ്പെടുത്തുന്ന ഒന്നാണ്. നെറ്റ്ഫ്ളിക്സ് പോലെ ഒരു ഒടിടി പ്ലാറ്റ്ഫോമില്‍ ഒരുപാട് എക്സ്പ്ലോര്‍ ചെയ്യാനുണ്ട്. അന്തര്‍ദേശീയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാം എന്നതാണ് ഒടിടിയുടെ ഏറ്റവും വലിയ നേട്ടം’, സന്തോഷ് ശിവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button