GeneralLatest NewsMollywoodNEWSSocial Media

നിങ്ങൾ ഉപയോഗിക്കാത്ത സ്മാർട് ഫോൺ തന്നാൽ വലിയ ഉപകാരമാകും: ചലഞ്ചുമായി മമ്മൂട്ടി

ഓണ്‍ലൈന്‍ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി മമ്മൂട്ടി

കൊച്ചി: സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതിനാൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സഹായവുമായി നടൻ മമ്മൂട്ടി. വീടുകളിൽ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകൾ ഇത്തരം കുട്ടികൾക്ക് കൈമാറാണമെന്ന അഭ്യർത്ഥനയുമായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഇതിനായി ‘വിദ്യാമൃതം’ എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചു. തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങൾ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

‘സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് മൂലം ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന നിരവധി കുട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. വീട്ടില് ഉപയോഗിക്കാതെ ഇരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്ക് കൈമാറിയാല്‍ അത് വലിയ ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് തങ്ങളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിക്കുമെന്ന് മമ്മൂട്ടി ഉറപ്പ് നല്‍കുന്നു.

സ്മാർട്ട്‌ ഫോൺ, ലാപ്ടോപ് തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസത്തിനു സഹായകമായ കരമായ ഉപകരണങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ അത് ഒരു കവറിലക്കി തൊട്ടടുത്തുള്ള ‘സ്പീഡ് ആൻഡ് സേഫ് ‘ കൊറിയർ ഓഫീസിൽ എത്തിച്ചാൽ മാത്രം മതി. കൊറിയർ ഓഫീസിൽ ഒരു ഡിക്ലറേഷൻ കൂടി കൊടുത്തുകഴിഞ്ഞാൽ ദാതാവിന് സൗജന്യമായി മൊബൈൽ കെയർ ആൻഡ് ഷെയർ ഓഫീസിലേക്ക് അയക്കാവുന്നതാണ്. അവിടെ ലഭിക്കുന്ന മൊബൈലുകൾ മുൻഗണനാക്രമത്തിൽ കുട്ടികൾക്ക് എത്തിച്ചു കൊടുക്കും. പദ്ധതിക്ക് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷനലിന്റെ പിന്തുണയുമുണ്ട്.

പദ്ധതിയിൽ പങ്കെടുക്കനോ സംശയങ്ങൾക്കോ അനൂപ് +919961900522, അരുൺ +917034634369, ഷാനവാസ്‌ +919447991144, വിനോദ്+919446877131, അൻഷാദ് +918891155911, ഹമീദ് +919946300800 എന്നിവരെ എപ്പോൾ വേണമെങ്കിലും ബന്ധപ്പെടാം.

https://www.facebook.com/Mammootty/posts/341892620634079

shortlink

Related Articles

Post Your Comments


Back to top button