GeneralLatest NewsMollywoodNEWSSocial Media

ഇങ്ങനെ ഒരുവൻ വന്നിട്ടുണ്ട്: ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിനെ കുറിച്ച് മുന്നറിയിപ്പുമായി ബാബുരാജ്

വ്യാജനെ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണെന്ന് ബാബുരാജ്

ഫേസ്ബുക്കിൽ തന്റെ പേരിൽ വ്യാജ അക്കൗണ്ട് ശ്രദ്ധയിൽപ്പെട്ടതായി നടൻ ബാബുരാജ്. തന്റെ പേരിൽ പലർക്കും സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ആരും വഞ്ചിക്കപ്പെടരുതെന്നും ഫേസ്ബുക്കിലൂടെ ബാബുരാജ് അറിയിച്ചു.

‘ഇങ്ങനെ ഒരുവൻ ഫേസ്ബുക്കിൽ വന്നിട്ടുണ്ട്, അവനെ കണ്ടുപിടിക്കാൻ നോക്കുന്നുണ്ട്. ഞാൻ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട്. ഇത് എന്റെ അക്കൗണ്ട് അല്ല. നോക്കാം’- ബാബുരാജ് കുറിച്ചു.

https://www.facebook.com/ActorBabuRaj/posts/346676130151456

ജോജിയാണ് ബാബുരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഫഹദ് ഫാസിൽ അവതരിപ്പിച്ച ജോജിയുടെ ചേട്ടൻ ജോമോനായാണ് ബാബുരാജ് ചിത്രത്തിലെത്തിയത്. മികച്ച പ്രകടനമാണ് താരം ചിത്രത്തിൽ കാഴ്ചവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button