CinemaGeneralKollywoodLatest NewsNEWS

ധനുഷ് ചിത്രം ‘ജഗമേ തന്തിരം’: 190 രാജ്യങ്ങളിലായി റിലീസ്

18 നാണ് ചിത്രം നെറ്റ്‍ഫ്ലിക്സില്‍ റിലീസ് ചെയ്യുക

ചെന്നൈ : മലയാളികൾ ഉൾപ്പടെയുള്ള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘ജഗമേ തന്തിരം’. ചിത്രത്തിൽ മലയാളികളുടെ പ്രിയ താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസ് വിവരങ്ങളാണ് സംവിധായകൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രം 190 രാജ്യങ്ങളിലായി 17 ഭാഷകളിലായി റിലീസ് ചെയ്യുമെന്നാണ് കാര്‍ത്തിക് സൂചിപ്പിക്കുന്നത്. 18 നാണ് ചിത്രം നെറ്റ്‍ഫ്ലിക്സില്‍ റിലീസ് ചെയ്യുക.

ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാത്തതിന്റെ ദുഃഖം നേരത്തെ ധനുഷ് തുറന്നു പറഞ്ഞിരുന്നു. 2020ല്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. പക്ഷെ കൊവിഡ് പ്രതിസന്ധിയും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും നിര്‍മ്മാതാവ് ശശികാന്ത് ചിത്രം ഒടിടിക്ക് വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. ശ്രേയസ് കൃഷ്ണയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്. വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button