BollywoodCinemaGeneralLatest NewsMovie GossipsNEWS

തിരക്കഥ കാണിക്കണം: അക്ഷയ് കുമാർ ചിത്രത്തിനെതിരെ വീണ്ടും പരാതി

ചിത്രത്തിന്റെ തിരക്കഥ സേനയെ കാണിക്കണമെന്നതാണ് പുതിയ ആവശ്യം

മുംബൈ : ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു ബോളിവുഡ് നടൻ അക്ഷയ് കുമാർ നായകനായെത്തുന്ന ‘പൃഥ്വിരാജ്’എന്ന ചിത്രം. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് വെച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണ് എന്നും അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നൽകണമെന്നും കര്‍ണ്ണി സേന ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വെക്കുകയാണ് കര്‍ണ്ണി സേന. ചിത്രത്തിന്റെ തിരക്കഥ സേനയെ കാണിക്കണമെന്നതാണ് പുതിയ ആവശ്യം.

കൂടാതെ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയെ കാണിക്കണമെന്ന് നേരത്തെ അവര്‍ ആവശ്യപ്പെട്ടിരുന്നു. പറഞ്ഞ കാര്യങ്ങളൊന്നും അനുസരിച്ചില്ലിങ്കില്‍ വലിയ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വരുമെന്നും കര്‍ണ്ണി സേന അറിയിക്കുകയുണ്ടായി.

2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മാനുഷി ചില്ലറാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയാവുന്നത്. ഡോ ചന്ദ്ര പ്രകാശ് തൃവേദി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ്.

shortlink

Related Articles

Post Your Comments


Back to top button