CinemaGeneralKeralaLatest NewsNEWS

ചെല്ലാനത്തെ നിവാസികൾക്കായി പാട്ടും പാടി, ഐക്യദാർഢ്യവുമായി വിനയ് ഫോർട്ട്

കൊച്ചി: കടൽ ക്ഷോഭം കാരണം ചെല്ലാനം കണ്ണമാലി നിവാസികൾ കാലങ്ങളായി ദുരിതത്തിലാണ്. ഇപ്പോഴിതാ ചെല്ലാനം നിവാസികൾക്ക് ഐക്യദാർഢ്യവുമായി നടൻ വിനയ് ഫോർട്ട് രംഗത്ത് വന്നിരിക്കുകയാണ്.

ഒരു നാടൻ പാട്ട് പാടിയാണ് താരം ചെല്ലാനത്തെ ജനങ്ങൾക്കൊപ്പമെന്ന് അറിയിച്ചിരിക്കുന്നത്. ചെല്ലാനം നിവാസികളുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ചലിപ്പിക്കാനാണ് വിനയ് ഫോർട്ട് ഇത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

Read Also:- ആ കഥാപാത്രം അഭിനയിക്കാൻ കഴിയും എന്ന വിശ്വാസം പോലും തകർത്തെറിഞ്ഞു: ജയസൂര്യ

വീഡിയോ കണ്ട് നിരവധി പേരാണ് നടനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. കമന്റ് ബോക്സിൽ പാട്ടിനെ പ്രശംസിച്ചും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും നിരവധി താരങ്ങൾ ചെല്ലാനത്തെ ജനങ്ങൾക്ക് പിന്തുണയും സഹായവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button