CinemaGeneralLatest NewsMovie GossipsNEWSTollywood

ആർആർആറിനുവേണ്ടി ആലിയ വാങ്ങുന്നത് കോടികൾ

സീത എന്നാണ് ചിത്രത്തില്‍ അലിയ ഭട്ട് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്

ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍ (രൗദ്രം രണം രുധിരം). ചിത്രത്തിൽ ബോളിവുഡ് താരം അലിയ ഭട്ടാണ് നായികയായെത്തുന്നത്. ഇപ്പോഴിതാ സിനിമയിൽ ആലിയ വാങ്ങുന്ന പ്രതിഫലമാണ് ചർച്ചയാവുന്നത്.

ആറ് കോടി രൂപയാണത്രെ ആര്‍ ആര്‍ ആര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അലിയ ഭട്ട് ആവശ്യപ്പെട്ട പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ. തെലുങ്കില്‍ ഒരു നായികയും ഇത്ര അധികം പ്രതിഫലം വാങ്ങിയിട്ടില്ല. എന്നാൽ അലിയ ഭട്ടിന് ആവശ്യപ്പെട്ട പ്രതിഫലം നല്‍കി നടിയെ തന്നെ ഉറപ്പിയ്ക്കുകയായിരുന്നുവത്രെ.

സീത എന്നാണ് ചിത്രത്തില്‍ അലിയ ഭട്ട് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. കഥാപാത്രത്തെ പരിയപ്പെടുത്തിക്കൊണ്ട് പുറത്ത് വിട്ട ആര്‍ ആര്‍ ആറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ള അലി ഭട്ടിന്റെ ഗെറ്റപ്പിനും ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു. രാം ചരണിന്റെ ജോഡിയായിട്ടാണ് അലിയ സിനിമയില്‍ അഭിനയിക്കുന്നത്.

ബാഹുബലിക്ക് വേണ്ടി തിരക്കഥ എഴുതിയ കെ വി വിജയേന്ദ്ര പ്രസാദ് തന്നെയാണ് ആര്‍ ആര്‍ ആറിന്റെ തിരക്കഥാകൃത്തും. ഒലീവിയ മോറീസ്, അജയ് ദേവ്ഗണ്‍, സമുദ്രക്കനി, റായ് സ്റ്റീവ്‌സണ്‍, അലിസണ്‍ ഡൂഡി, ചത്രപതി ശേഖര്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button