BollywoodGeneralLatest NewsNEWSSocial MediaVideos

വാക്സിൻ എടുക്കുന്നതിനിടയിൽ അലറിവിളിച്ച് രാഖി സാവന്ത്: വീഡിയോ

സൂചി അടുത്തേക്ക് കൊണ്ടുവരുമ്പോൾ ഒച്ച വെക്കുന്ന രാഖിയെ വീഡിയോയിൽ കാണാം

മുംബൈ : ഹിന്ദി ബിഗ്‌ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രാഖി സാവന്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന രാഖിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സൂചി പേടിയുള്ള ഉള്ള ആളെപോലെയാണ് രാഖിയുടെ പെരുമാറ്റം. സൂചി അടുത്തേക്ക് കൊണ്ടുവരുമ്പോൾ ഒച്ച വെക്കുന്ന രാഖിയെ വീഡിയോയിൽ കാണാം.

കുത്തിവയ്ക്കുമ്പോൾ വേദന അറിയാതിരിക്കാൻ തന്റെ പുതിയ ആൽബത്തിെല പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ കുത്തിവച്ച് കഴിഞ്ഞത് രാഖിയും അറിഞ്ഞില്ല. വളരെ സൂഷ്മതയോടെ നേഴ്സ് താരത്തിന് വാക്സിൻ എടുത്ത് നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button