CinemaGeneralLatest NewsNEWS

ബന്ധുക്കൾക്കൊപ്പം അവധി ആഘോഷിച്ച് സായി പല്ലവി

ബാംഗ്ലൂർ: കോവിഡ് പശ്ചാത്തലത്തിൽ സിനിമ ഷൂട്ടിങ്ങുകൾക്ക് നിയന്ത്രണം നിലനിൽക്കുന്നതിനാൽ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് തെന്നിന്ത്യൻ നടി സായി പല്ലവി. ഇപ്പോഴിതാ തന്റെ ബന്ധുക്കൾക്കൊപ്പം നടത്തിയ വിനോദയാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് സായി പല്ലവി.

താരത്തിന്റെ സഹോദരി പൂജയും ചിത്രങ്ങളിൽ കാണാം. ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച യാത്രയായിരുന്നു ഇതെന്നും എല്ലവരെയും മിസ് ചെയ്യുന്നുവെന്നും ചിത്രങ്ങൾ പങ്കുവെച്ച ശേഷം സായി കുറിച്ചു. അതേസമയം, സായി പല്ലവിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Read Also:- അഭിനയത്തിൽ നിന്നു ഞാൻ കുറച്ചു കാലം വിട്ടു നിന്നപ്പോഴേക്കും സിനിമ ലോകമാകെ ആ ധാരണ പരന്നു: ഗൗതമി

സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപ്പറ്റിയ ലവ് സ്റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകൻ. ഏപ്രിൽ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിച്ച വിരാട പർവം എന്ന ചിത്രത്തിന്റെ റിലീസും നേരത്തെ മാറ്റിവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button