CinemaGeneralLatest NewsMollywoodNEWS

എന്‍റെ സെറ്റില്‍ ദിലീഷ് കടന്നു കൂടിയത് അതിനാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല: സത്യന്‍ അന്തിക്കാടിന്റെ തുറന്നു പറച്ചില്‍

സംവിധാന മോഹത്തോടെ എന്റെ സെറ്റില്‍ അഭിനയിക്കാന്‍ വന്ന ആളിനെ ഞാന്‍ തന്നെ പിന്നീട് വിളിച്ചു അഭിനന്ദനം അറിയിച്ചിട്ടുണ്ട്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന വ്യക്തിയുടെ ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ദിലീഷ് പോത്തന്‍ എന്ന യുവ തലമുറയിലെ ഹിറ്റ് മേക്കറിനെക്കുറിച്ചാണ് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍. സംവിധാനം പഠിക്കണമെന്ന മോഹവുമായി അഭിനയിക്കാന്‍ കടന്നു കൂടിയ ദിലീഷ് പോത്തനെ വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ അഭിനന്ദനം അറിയിക്കാന്‍ വിളിച്ച അനുഭവവും സത്യന്‍ അന്തിക്കാട് പങ്കുവയ്ക്കുന്നു.

‘എന്റെ സംവിധാനം ഒളിച്ചു പഠിക്കാന്‍ വേണ്ടി എന്റെ സിനിമയില്‍ അഭിനയിക്കാന്‍ വന്ന ആളാണ്‌ ദിലീഷ് പോത്തന്‍. ഇത് ഞാന്‍ അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എന്റെ ഒരു സിനിമയില്‍ ചെറിയ ഒരു റോളില്‍ ദിലീഷ് പോത്തന്‍ അഭിനയിച്ചിട്ടുണ്ട്. സംവിധാന മോഹത്തോടെ എന്റെ സെറ്റില്‍ അഭിനയിക്കാന്‍ വന്ന ആളിനെ ഞാന്‍ തന്നെ പിന്നീട് വിളിച്ചു അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ‘മഹേഷിന്റെ പ്രതികാരം’ കണ്ടു കഴിഞ്ഞു എനിക്ക് ദിലീഷിനെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. യുവ തലമുറയിലെ ഏറ്റവും ബ്രില്ല്യന്റ് ആയ സംവിധായകനാണ് ദിലീഷ്. ദിലീഷിന്റെ സിനിമകളുടെ ക്രാഫ്റ്റ് പുതു തലമുറയിലെ സിനിമ പ്രവര്‍ത്തകര്‍ക്ക് എന്നല്ല എല്ലാവര്‍ക്കും കണ്ടു പഠിക്കാന്‍ കഴിയുന്ന ഒന്നാണ്. ദിലീഷിന്റെ സിനിമകളൊക്കെ കാലത്തിനപ്പുറം ചര്‍ച്ച ചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല’.

shortlink

Related Articles

Post Your Comments


Back to top button