GeneralLatest NewsMollywoodNEWS

‘ഞാൻ തേച്ചിട്ട് പോകുമോയെന്ന് പേടിയായിരുന്നു’: പള്ളിയിൽ വെച്ച് നടത്തിയ വിവാഹത്തെ കുറിച്ച് വിവേക് ഗോപന്റെ ഭാര്യ

ഇനി ഇവിടെ നിക്കാന്‍ ആകില്ല കെട്ടി വീട്ടില്‍ നിന്നും പൊക്കോളാന്‍ വീട്ടുകാര്‍ പറഞ്ഞു

കൊല്ലം : കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് വിവേക് ഗോപൻ. പരസ്പരം , കാർത്തികദീപം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധനേടിയ വിവേക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മത്സരാർത്ഥികൂടിയായിരുന്നു. പ്രണയിച്ചാണ് താരം വിവാഹിതനായത്. സുമിയാണ് ഭാര്യ.

നാലുവർഷത്തെ പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സുമി പങ്കുവച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. സജ്‌ന നജാമിന്റെ ഡാന്‍സ് ട്രൂപ്പില്‍ തുടങ്ങിയ പരിചയം പ്രണയമായും പിന്നീട് രജിസ്റ്റർ വിവാഹം നടത്തിയതുമെല്ലാം സുമി പങ്കുവയ്ക്കുന്നു.

read also: അര്‍ജുന്‍ ചേട്ടന്‍ വിളിച്ച്‌ ചേട്ടത്തിയമ്മയുടെ വിയോഗ വാർത്ത അറിയിച്ചപ്പോൾ ഷോക്കായിപ്പോയി: അശ്വതി

”ഞങ്ങള്‍ ജീവിതം ആരംഭിക്കുന്നത് വട്ട പൂജ്യത്തില്‍ നിന്നുമാണ്. ഞങ്ങള്‍ ആരും അല്ലായിരുന്നു. വളരെ സാധാ ആളുകള്‍ തന്നെ ആയിരുന്നു. ഞങ്ങള്‍ ലവ് മാര്യേജ് ആണ്. വീട്ടുകാര്‍ പിന്നീട് അക്സപ്റ്റ് ചെയ്തു എങ്കിലും ആദ്യം ഞങ്ങള്‍ രെജിസ്റ്റര്‍ മാര്യേജ് ചെയ്തു. പിന്നീടാണ് പള്ളിയില്‍ ഒക്കെ വച്ചിട്ട് വിവാഹം കഴിച്ചു ഒന്നായത്. ആദ്യമായി കാണുന്നത് സജ്‌ന നജാമിന്റെ ഡാന്‍സ് ട്രൂപ്പില്‍ വച്ചാണ്. അവിടെ വിവേക് വരുമായിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. ഞാന്‍ സിനിമാറ്റിക് ഡാന്‍സ് ആയിരുന്നു പ്രാക്ടീസ് ചെയ്തത്. അങ്ങനെ പ്രണയം തുടങ്ങി. നാലുവര്ഷത്തോളം പ്രണയിച്ചു. പിന്നീടാണ് വിവാഹത്തിലേക്ക് കടന്നത്. ഒളിച്ചോടിയൊന്നും ഇല്ല. പുള്ളിക്ക് ഞാന്‍ തേക്കുമോ എന്ന പേടി ആയിരുന്നു.” സുമി പറഞ്ഞു

” ഒളിച്ചോട്ടം ഒന്നുമല്ല. വിവേക് രജിസ്റ്റര്‍ മാര്യേജ് ചെയ്യാം എന്ന് പറഞ്ഞു. ആദ്യം ഞാന്‍ നോ പറഞ്ഞു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തെ തേക്കും എന്ന് പറയാന്‍ തുടങ്ങി. അപ്പോള്‍ പിന്നെ നമ്മള്‍ തെളിയിക്കണമല്ലോ തേക്കില്ല എന്ന്. അങ്ങനെ രജിസ്റ്റര്‍ മാര്യേജ് ചെയ്തു. അത് കഴിഞ്ഞു ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് വീട്ടില്‍ അറിയുന്നത്.. ആ സമയം വീട്ടിൽ പ്രശ്നമായി. ഇനി ഇവിടെ നിക്കാന്‍ ആകില്ല കെട്ടി വീട്ടില്‍ നിന്നും പൊക്കോളാന്‍ വീട്ടുകാര്‍ പറഞ്ഞു. അങ്ങനെയാണ് ഔദ്യോഗികമായി പള്ളിയില്‍ വച്ച്‌ വിവാഹം കഴിക്കുന്നത്.പള്ളിയില്‍ വച്ച്‌ നടന്ന കല്യാണത്തിന് ശേഷമാണ് ജീവിതം ആരംഭിക്കുന്നത്.”- സുമി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button