CinemaGeneralKollywoodLatest NewsNEWSSocial Media

റിലീസിന് പിന്നാലെ ജ​ഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെല​ഗ്രാമിൽ

ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഇന്നാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്

ചെന്നൈ : സിനിമ റിലീസ് ചെയ്ത മണിക്കൂറുകൾക്ക് പിന്നാലെ ജ​ഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെല​ഗ്രാമിൽ. ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ഇന്നാണ് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. കഴിഞ്ഞ വർഷം മേയിൽ പ്രദർശനത്തിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു ജ​ഗമേ തന്തിരം. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത്.

ചിത്രത്തിൽ മലയാളികളുടെ പ്രിയതാരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ​ജ​ഗമേ തന്തിരം ധനുഷിന്റെ നാല്പതാമത്തെ ചിത്രമാണ്. സുരുളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്നത്. രജനീകാന്ത് നായകനായ പേട്ടയ്ക്കു ശേഷം കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമ്മാണം. ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button