GeneralLatest NewsMollywoodNEWS

‘എന്റെ സങ്കല്പത്തിലുള്ള പുരുഷനല്ല താങ്കള്‍, നിങ്ങള്‍ക്ക് ഒരുപാട് കുറവുകള്‍ ഉണ്ട്: മഞ്ജു പത്രോസ്

എന്തൊക്കെയാണ് ഈ ചക്ക പോത്ത് കാണിക്കുന്നത്

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മഞ്ജു പത്രോസ്. സിനിമ സീരിയൽ പ്രേക്ഷകർക്ക് പരിചിതയായ മഞ്ജു പത്രോസ് ബിഗ്‌ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങള്ക്കും വീഡിയോകൾക്കും നിറത്തിന്റെയും ശരീര വലുപ്പത്തിന്റെയും പേരിൽ വിമർശനങ്ങൾ ഉന്നയിച്ചു സൈബർ ആങ്ങളമാർ എത്താറുണ്ട്. ഇത്തരത്തിൽ തന്റെ വീഡിയോ നേരെ അധിക്ഷേപ വാക്കുകൾ പങ്കുവയ്ക്കുന്നവർക്ക് കിടിലം മറുപടി നൽകിയിരിക്കുകയാണ് മഞ്ജു.

സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ മഞ്ജു പറയുന്നതിങ്ങനെ..

”ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഒരു ഹിന്ദി ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു സിംപിള്‍ വീഡിയോ. അതി ഭീകരമായ നൃത്തമൊന്നുമല്ല ഒരു സാധാ വീഡിയോ. അതെന്റെ ആഗ്രഹം ആണ്. അത് നിങ്ങള്‍ക്ക് കാണാം തള്ളിക്കളയാം. എന്ത് വേണമെങ്കിലും ചെയ്യാം. ഞാന്‍ ഇടുന്നത് എല്ലാം നിങ്ങള്‍ക്ക് ഇഷ്ടം ആകണെമെന്ന് വാശിയൊന്നും എനിക്കില്ല. എന്നാല്‍ അതില്‍ വന്ന രസകരമായ കമന്റ് ഞാന്‍ കണ്ടു. അജു പദ്മനാഭന്‍ എന്നയാളാണ് കമന്റ് ഇട്ടത്. അജു വ്‌ളോഗര്‍ ആണ്, റൈറ്ററാണ്, സംവിധായകന്‍ , ഡ്രീമാര്‍, ക്രിയേറ്റര്‍, സിംഗര്‍ റൈഡര്‍, ഫോട്ടോഗ്രാഫര്‍ ഒക്കെയാണ്. അങ്ങിനെ ഒരുപാട് അവകാശവാദങ്ങള്‍ അജു ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോയും ഞാന്‍ കാണിക്കുന്നുണ്ട്. ഇത് അജുവിനോട് മാത്രമല്ല. അജുവിന്റെ കാഴ്ചപ്പാടുള്ള ഒരുപാട് ആളുകളൊടായിട്ടാണ് ഞാന്‍ ഇത് പറയുന്നത്.

read also: ന്യൂജെൻ കാലത്തും ഹിറ്റുകൾ സ്വന്തമാക്കിയ കഥാകാരൻ: സച്ചി വിടവാങ്ങിയിട്ട് ഒരു വർഷം

‘എന്തൊക്കെയാണ് ഈ ചക്ക പോത്ത് കാണിക്കുന്നത് എന്നാണ്’, അജുവിട്ട കമന്റ്. അജു ഒരു കാര്യം മനസിലാക്കണം. എന്റെ കണ്ണില്‍ അജുവിന് ഒരുപാട് കുറവുകള്‍ ഉണ്ട്. എന്റെ മനസ്സിലുള്ള പുരുഷ സങ്കല്‍പ്പത്തിന് വേണ്ട പൊക്കം അജുവിന് ഇല്ല. അജുവിന്റെ മുഖം ഇപ്പറഞ്ഞപോലെ എന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള മുഖമല്ല. അജു അജുവിന്റെ പ്രൊഫൈലില്‍ പ്രശസ്ത നടന്മാരുടെ വീഡിയോകള്‍ അനുകരിച്ചത് പങ്കിട്ടിട്ടുണ്ട്. ആ വീഡിയോകള്‍ പെര്‍ഫെക്റ്റാണോ, അത് കണ്ടിട്ട് എന്തൊക്കെയാണ് ഈ പോങ്ങന്‍ കാണിച്ചുകൂട്ടുന്നത് എന്ന് ഞാന്‍ പറഞ്ഞാല്‍ അത് എന്റെ തെറ്റാണോ , നിങ്ങളുടെ തെറ്റാണോ? നിങ്ങള്‍ക്ക് നിങ്ങളുടെ മുഖവും ശരീരവും തന്നിരിക്കുന്നത് ഈശ്വരന്‍ ആണ്. അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചില്ല എങ്കില്‍ അത് തെറ്റാണ്. എന്തിനാണ് ഇത്തരം ബോഡി ഷേമിങ് ന്നടത്തുന്നത്.

ഇത്തരം ബോഡിഷേമിങ്ങ് നിങ്ങള്‍ ദയവായി നടത്താതെ ഇരിക്കൂ. നിങ്ങള്‍ക്ക് ഇതുവരെയും മതിയായില്ലേ? കറുമ്ബന്‍, മൊട്ടത്തലയന്‍, പൊട്ടന്‍, പല്ലു ഉന്തിയവന്‍, പൊണ്ണത്തടിച്ചി എന്നൊക്കെ വിളിച്ചു മതിയായില്ലേ? അപകര്‍ഷതാ ബോധം കുത്തി നിറച്ചു ബലഹീനരായ കുറച്ചാളുകളെ സൃഷ്ടിച്ചു മതിയായില്ലേ? ആരോടാണ് നിങ്ങളീ വാശി തീര്‍ക്കുന്നത്. സാധാരണക്കാരായ ആളുകളോടോ? എന്നെ പൊണ്ണത്തടിച്ചി എന്ന് വിളിക്കുന്നത് ആദ്യമായിട്ടല്ല. എനിക്ക് ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ കഴിക്കും, തടി വപ്പിക്കാന്‍ തോന്നിയാല്‍ വയ്ക്കും. കുറയ്ക്കണം എന്ന് തോന്നിയാല്‍ അത് ചെയ്യും. എല്ലാവര്‍ക്കും കഴിയുന്ന കാര്യങ്ങള്‍ ആണ് ഇത്. ഞങ്ങളോട് ചെയ്തതോ പോട്ടെ, ഇനിയൊരു തലമുറയെങ്കിലും വരുന്നുണ്ട്. നമ്മള്‍ ആരും പെര്‍ഫെക്റ്റ് അല്ല, എല്ലാവര്‍ക്കും കുറവുകള്‍ ഉണ്ട്. ഞാന്‍ കറുത്തതോ, വണ്ണം വച്ചതോ എന്റെ കുറവ് കൊണ്ടാണോ? ഇതെല്ലാം കണ്ടിട്ടും ആളുകള്‍ ചിരിക്കുന്നത് എന്തിനാണ് എന്ന് അറിയാമോ? നിങ്ങള്‍ ഉണ്ടാക്കി വച്ച അപകര്‍ഷതാ ബോധം മാറ്റി വയ്ക്കാന്‍ ആണ്. അതുകൊണ്ട് എനിക്ക് പറയാന്‍ ഒരു കാര്യം മാത്രമേ ഉള്ളൂ, നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാം പക്ഷെ ബോഡി ഷേമിങ് നിര്‍ത്തുക.’

shortlink

Related Articles

Post Your Comments


Back to top button