GeneralLatest NewsMollywoodNEWSSocial Media

വായനശാലയെ തന്റെ ക്യാൻവാസിലാക്കി മഞ്ജു വാര്യർ: വായനാദിനത്തിൽ സ്പെഷ്യൽ ചിത്രവുമായി താരം

ഒരു ക്യാൻവാസിൽ വായനശാലയെ മനോഹരമായി വരച്ചിരിക്കുകയാണ് മഞ്ജു

മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും ഗായികയായുമെല്ലാം കഴിവ് തെളിയിച്ച താരം ഇപ്പോൾ നിറങ്ങൾ കൊണ്ട് മായാജാലം തീർക്കുന്ന ഒരു ആർട്ടിസ്റ്റായി മലയാളികളെ അത്ഭുതപ്പെടുത്തുകയാണ്. വായനാ ദിനത്തിൽ സ്വന്തമായി വരച്ച ഒരു ഗംഭീര ചിത്രമാണ് മഞ്ജു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒരു ക്യാൻവാസിൽ വായനശാലയെ മനോഹരമായി വരച്ചിരിക്കുകയാണ് മഞ്ജു. രസകരമായ അടികുറിപ്പോടെയാണ് മഞ്ജു ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘എന്ത്! വായനാദിനത്തില്‍ എനിക്ക് ലൈബ്രറിയിൽ പോകാന്‍ പറ്റില്ലെന്നോ? സാരമില്ല, ഒരു വായനശാലയങ്ങ് വരയ്ക്കാം’ എന്നാണ് മഞ്ജു തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

https://www.facebook.com/theManjuWarrier/posts/361029005379604

നിരവധി പേരാണ് താരത്തിന്റെ കഴിവിനെ പ്രശംസിച്ച് കമ്മന്റുകളുമായി എത്തിയിരിക്കുന്നത്.

ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം.

shortlink

Related Articles

Post Your Comments


Back to top button