GeneralLatest NewsMollywoodNEWS

‘കൊറോണാ വാക്സിൻ കൂടി ബീവറേജ് വഴി കൊടുത്താൽ പോരായിരുന്നോ…..?’ സന്തോഷ് പണ്ഡിറ്റ്

ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല

കൊച്ചി : സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. സമകാലിക വിഷയങ്ങളിൽ തന്റേതായ നിലപാട് പങ്കുവയ്ക്കുന്ന സന്തോഷ് പണ്ഡിറ്റ് കേരളത്തിൽ മദ്യശാല തുറന്നതിനെ വിമർശിച്ചു രംഗത്ത്. മദ്യശാലകൾ പൂർണമായും തുറന്നതുപോലെ ആരാധനാലയങ്ങളും , സ്കൂളുകളും തുറക്കണം എന്നാണു തന്റെ അഭിപ്രായമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പണ്ഡിറ്റ് പറയുന്നു.

പണ്ഡിറ്റിന്റെ പോസ്റ്റ്

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം
കേരളത്തിൽ മദ്യം എല്ലായിടത്തും കിട്ടുകയും , മദ്യശാലകൾ പൂർണമായും തുറന്നല്ലോ . അതുപോലെ ആരാധനാലയങ്ങളും , സ്കൂളുകളും തുറക്കണം എന്നാണു എന്റെ അഭിപ്രായം .
കൃത്യമായ അകലം പാലിച്ചു മദ്യം വാങ്ങാം എങ്കിൽ കൃത്യമായ അകലം പാലിച്ചു ആരാധനാലയങ്ങളിലും , സ്കൂളുകളിലും അനുമതി കൊടുക്കുന്നതിൽ എന്താണ് തെറ്റ് ?

read also: ആരാധകരെ ഞെട്ടിച്ച് പ്രിയാരാമൻ: വിവാഹമോചനം നേടി ഏഴ് വര്‍ഷത്തിനു ശേഷം രഞ്ജിത്തുമായി വീണ്ടും ഒന്നിക്കുന്നു

കുളിച്ചു ശരീര ശുദ്ധി വരുത്തിയിട്ടാണ് ഭൂരിഭാഗവും ഭക്തന്മാർ ക്ഷേത്രത്തിലും , പള്ളിയിലും ഒക്കെ പോകുന്നത് .സ്കൂളിൽ പോകുന്ന കുട്ടികളും ഭൂരിഭാഗവും കുളിക്കാറുണ്ട് . എന്നാൽ മദ്യം വാങ്ങാൻ Q നിൽക്കുന്ന ആളുകൾ എല്ലാവരും കുളിച്ചു ദേഹ ശുദ്ധി വരുത്താറില്ല . അങ്ങനെ നോക്കുമ്പോൾ മദ്യം വാങ്ങുന്ന ആളുകളുടെ വരിയേക്കാൾ സുരക്ഷിതം ആണ് ആരാധനാലയങ്ങളും സ്കൂളും. എല്ലാവരും ചിന്തിക്കുക .

മദ്യഷാപ്പു തുറന്നതു പോലെ ഉടനെ ആരാധനാലയങ്ങളും , സ്കൂൾ കൂടി തുറക്കും എന്ന് കരുതുന്നു . അതുപോലെ കല്യാണം , മരണം , മറ്റു വിശേഷങ്ങൾ , ആഘോഷങ്ങൾ , പൊതു ചടങ്ങുകൾ എന്നിവക്കും സാമൂഹിക അകലം പാലിച്ചാൽ “മദ്യ ഷോപ്പിലെ പോലെ ” എത്ര പേർക്കും പങ്കെടുക്കാം എന്നും പുതിയ സർക്കാർ തീരുമാനം ഉണ്ടാകണം എന്നും അപേക്ഷിക്കുന്നു . കൂടെ എല്ലാ ഷോപ്പുകളും , എല്ലാ നമ്പർ ബസുകളും എല്ലാ ദിവസവും ഓടാം എന്നും , ശനി , ഞായർ ദിവസത്തെ ലോക്ക് ഡൌൺ ഒഴിവാക്കുവാനും മെൽ നടപടി ഉടനെ എടുക്കും എന്നും പ്രതീക്ഷിക്കുന്നു .

(വാൽകഷ്ണം ….കൊറോണാ വാക്സിൻ കൂടി ബീവറേജ് വഴി കൊടുത്താൽ പോരായിരുന്നോ…..? ഒരു വെടിക്ക് രണ്ടു പക്ഷി . കുറെ പേർക്ക് വാക്‌സിനേഷൻ നടന്നു കഴിയുമായിരുന്നു .)

By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

shortlink

Related Articles

Post Your Comments


Back to top button