CinemaGeneralIndian CinemaLatest NewsMovie GossipsNEWS

‘കെജിഎഫ് 2’ ജൂലൈ 16ന് റിലീസ് ചെയ്യുമെന്ന് വാർത്തകൾ: വിശദീകരണവുമായി അണിയറപ്രവർത്തകർ

കേരളത്തിലെ 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്

ബെംഗളൂരു : രാജ്യമൊട്ടാകെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. കോവിഡ് മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയാണ്. 2020 ഒക്ടോബര്‍ 23 ന് ചിത്രം എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പല കാരണത്താൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ വീണ്ടും കോവിഡ് പിടിമുറുക്കിയതോടെ സിനിമയുടെ റിലീസ് എന്താകുമെന്ന സംശയത്തിലാണ് ആരാധകർ.

ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ്. ജൂലൈ 16ന് ചിത്രം എത്തില്ലെന്നും ജോലികള്‍ ഇനിയും പൂര്‍ത്തിയാവാനുണ്ടെന്നും തരണ്‍ ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാന ഘട്ടത്തിലാണ് ചിത്രമെന്നും രാജ്യത്തെ സിനിമാ തിയറ്ററുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ചിത്രത്തിന്‍റെ റിലീസ് തീരുമാനിക്കുമെന്നും തരണ്‍ കുറിച്ചു.

https://www.facebook.com/TaranAdarshOfficial/posts/450683439751280

90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു.

സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നിരുന്നു. കേരളത്തിലെ ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

shortlink

Related Articles

Post Your Comments


Back to top button