GeneralKollywoodLatest NewsNEWS

വിവാഹവാഗ്ദാനം നൽകി നടിയെ പീഡിപ്പിച്ചെന്ന പരാതി : മുൻ മന്ത്രി അറസ്റ്റിൽ

മൂന്നു തവണ ഗർഭിണിയായ തന്നെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും നടി ആരോപിക്കുന്നു

ബംഗളുരു: വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി എം മണികണ്ഠന്‍ അറസ്റ്റിൽ. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. മൂന്നു തവണ ഗർഭിണിയായ തന്നെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും മലേഷ്യന്‍ പൗരത്വമുള്ള നടി ആരോപിക്കുന്നു.

നിരവധി തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയാണ് പരാതിക്കാരി. മദ്രാസ് ഹൈക്കോടതിയിൽ മണികണ്ഠൻ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ഇതേ തുടർന്ന് മണികണ്ഠൻ ഒളിവിലായിരുന്നു. തുടർന്ന് മണികണ്ഠനെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മധുരയിലും രാമനാഥപുരത്തും മണികണ്ഠൻ എത്തിയെന്ന വിവരം ലഭിച്ചെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും അദ്ദേഹം കടന്നുകളയുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ബംഗളുരുവിലെ ഒളിത്താവളത്തിൽനിന്ന് മണികണ്ഠനെ പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button