GeneralLatest NewsNEWSSocial Media

ഫാദേഴ്‌സ് ഡേയിൽ സ്വന്തം കൈകൊണ്ട് അച്ഛന്റെ പാട്ട് പ്ളേ ചെയ്ത് ജൂനിയർ ചീരു: വീഡിയോ

ചിരഞ്ജീവി സർജ്ജയുടെ അടിപൊളി നൃത്തരംഗമുള്ള ഗാനമാണ് മകൻ കമ്പ്യൂട്ടറിൽ വച്ചത്‌

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ് മേഘ്‌നയും ജൂനിയർ ചീരുവും. തന്റെ ജീവിതത്തിലെ സന്തോഷ മുഹൂർത്തങ്ങളെല്ലാം മേഘ്‌ന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫാദേഴ്‌സ് ഡേയിൽ മേഘ്‌ന പങ്കുവെച്ച മകന്റെ ഒരു വീഡിയോയാണ് വൈറലാകുന്നത്. അച്ഛൻ ചിരഞ്ജീവി സർജ്ജ അഭിനയിച്ച സിനിമയിലെ ഗാനം കാണുന്ന മകന്റെ വീഡിയോയാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്.

എന്നാൽ വീഡിയോ മകൻ തനിയെ പ്ളേ ചെയ്തതാണെന്നാണ് മേഘ്‌ന പറയുന്നത്. ജൂനിയർ ചീരു അറിയാതെ കംപ്യൂട്ടറിൽ കൈവച്ചതും തീർത്തും അവിചാരിതമായി അച്ഛൻ ചിരഞ്ജീവി സർജ്ജയുടെ ഗാനം പ്ലേ ആയി എന്നാണ് മേഘ്‌ന വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്.

‘ഇത് പ്ലാൻ ചെയ്തതല്ല. കമ്പ്യൂട്ടർ കീ കണ്ടതും അവന് ആകാംക്ഷയായി. മിടുക്കനായത് കൊണ്ട് നേരെപോയി അവന്റെ അച്ഛന്റെ പാട്ട് പ്ലേ ചെയ്‌തു. അത് വീണ്ടും വീണ്ടും പ്ലേ ചെയ്യാൻ എന്നോട് പറഞ്ഞു. ഞാൻ സന്തോഷത്തോടെ അനുസരിച്ചു,’ മേഘ്ന കുറിച്ചു.

https://www.instagram.com/p/CQVErpClXDz/?utm_source=ig_web_copy_link

ചിരഞ്ജീവി സർജ്ജയുടെ അടിപൊളി നൃത്തരംഗമുള്ള ഗാനമാണ് മകൻ കമ്പ്യൂട്ടറിൽ വച്ചത്‌.

ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നല്കിയത്. മേഘ്‌ന മൂന്നു മാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവിന്റെ അകാല വിയോഗം.

shortlink

Related Articles

Post Your Comments


Back to top button