GeneralLatest NewsMollywoodNEWSSocial Media

മലയാളത്തിന്റെ കുടുക്ക് പാട്ടുമായി ഹോളിവുഡ് നടൻ ജർഡ് ലെറ്റോ: വീഡിയോ

അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായ പാട്ടായിരുന്നു നിവിൻ പോളി നായകനായെത്തിയ ലൗ ആക്ഷൻ ഡ്രാമയിലെ ‘കുടുക്ക് പൊട്ടിയ കുപ്പായം’. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത് ശ്രീനിവാസനായിരുന്നു പാട്ട് ആലപിച്ചത്. ഇപ്പോഴിതാ ഈ ഗാനം പങ്കുവെച്ചിരിക്കുകയാണ് ഹോളിവുഡ് ചിത്രം സൂയിസൈഡ് സ്‌ക്വാഡ് സിനിമയിലൂടെ ശ്രദ്ധേയനായ ജർഡ് ലെറ്റോ.

അവർഡ് നിശകളിലും മറ്റും ജേർഡ് ‘ഫോട്ടോബോംബിങ്’ നടത്തിയ ചിത്രങ്ങൾ അടങ്ങിയ വീഡിയോക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയാണ് കുടുക്ക് പാട്ടു ഉപയോഗിച്ചിരിക്കുന്നത്. ജർഡ് വീഡിയോ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി മലയാളികളാണ് വീഡിയോ ഷെയർ ചെയ്തത്.

കുടുക്ക് പാട്ടിന്റെ സംവിധായകനായ ഷാൻ റഹ്മാൻ ഉൾപ്പടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വീഡിയോക്ക് താഴെ നിരവധി മലയാളികളാണ് കമന്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CQOuahVHKnt/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button