GeneralLatest NewsMollywoodNEWS

കേരളത്തിലെ പ്രമുഖ നേതാക്കൾ ഒരുമിച്ചു അങ്കനവാടിയില്‍ പഠിക്കാഞ്ഞത് നമ്മുടെ ഭാഗ്യം: പിണറായിയെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

ചുമ്മാ പുളു അടിക്കരുത്. എന്നെ കൊഞ്ഞനം കാട്ടിയതിന് ഞാൻ X നെ എത്രയോ തവണ ഇടിച്ചു-ഇടിച്ചു പഞ്ചർ ആക്കിയിട്ടുണ്ട്

തിരുവനന്തപുരം : കഴിഞ്ഞ രണ്ടുദിവസമായി സോഷ്യൽ മീഡിയയും മാധ്യമങ്ങളും ആഘോഷമാക്കുന്നത് ബ്രണ്ണൻ കോളേജ് കാലത്തെ കെ സുധാകരന്റെയും പിണറായി വിജയന്റെയും ‘തല്ലു’കളാണ്. ആര് ആരെ ചവിട്ടി എന്നതിന് ഉത്തരം തേടി നടക്കുന്ന ട്രോളുകൾ സജീവമാകുമ്പോൾ പ്രമുഖ നേതാക്കന്മാർക്ക് നേരെ പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന സമൂഹ മാധ്യമത്തിലെ കുറിപ്പിൽ കേരളത്തിലെ പ്രമുഖ നേതാക്കൾ ഒരുമിച്ചു അങ്കനവാടിയില്‍ പഠിക്കാഞ്ഞത് നമ്മുടെ ഭാഗ്യമെന്നു പറഞ്ഞ പണ്ഡിറ്റ് അങ്ങനെ ആയാൽ അവർ നടത്തുന്ന വാർത്ത സമ്മേളനത്തിന്റെ രൂപവും പങ്കുവയ്ക്കുന്നുണ്ട്.

കുറിപ്പ് പൂർണ രൂപം

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
കേരളത്തിലെ പ്രമുഖ നേതാക്കൾ ഒരുമിച്ചു അങ്കനവാടിയില്‍ പടിക്കാഞ്ഞത് നമ്മുടെ ഭാഗ്യം . അല്ലെങ്കില്‍, ഇപ്പൊഴത്തെ വാർത്താ സമ്മേളനം ഏതാണ്ട് ഇങ്ങനെ ആകുമായിരുന്നു .
X നേതാവ് :- “ഞങ്ങൾ 70 വര്ഷം മുമ്പ് ..വിയറ്റ്‌നാം കോളനി .. എന്ന് പേരുള്ള അങ്കണവാടിയിൽ ഒരുമിച്ചു പഠിച്ചപ്പോൾ ടീച്ചർ ഉച്ചക്ക് വിളമ്പിയ കഞ്ഞിയും , പുഴുക്കും Y ക്കു കൂടുതലായി കൊടുത്തു ട്ടോ . ഇത് കണ്ടു ദേഷ്യം പിടിച്ച ഞാൻ അവൻെറ മൂക്ക് അടിച്ചു പത്തിരിയാക്കി . എന്നെ ‘വിയറ്റ്‌നാം കോളനി’ അങ്കണവാടിലെ എല്ലാ കുഞ്ഞു കുട്ടികൾക്കും ഭയങ്കര പേടി ആയിരുന്നു. തെളിവായി അന്നത്തെ കുട്ടികളെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് ”
ഇതിനുള്ള Y യുടെ മാസ്സ് മറുപടി ഏതാണ്ട് ഇങ്ങനെ ആകും ..

read also: എന്റെ ഭര്‍ത്താവിനെ ബ്ലാക്ക് മാജിക്കിലൂടെ വശീകരിച്ച്‌ എടുത്തു, അവളെ എവിടെവച്ച്‌ കണ്ടാലും ഞാന്‍ അടിക്കും: റംലത്ത്

Y നേതാവ് :- “ചുമ്മാ പുളു അടിക്കരുത്. എന്നെ കൊഞ്ഞനം കാട്ടിയതിന് ഞാൻ X നെ എത്രയോ തവണ ഇടിച്ചു-ഇടിച്ചു പഞ്ചർ ആക്കിയിട്ടുണ്ട് . വിയറ്റ്‌നാം കോളനി അങ്കണവാടിയിലെ കുട്ടികൾ മാത്രമല്ല ടീച്ചർ വരെ എന്നെ കണ്ടാൽ പേടിച്ചു വിറക്കുമായിരുന്നു. ഇതിനെല്ലാം തെളിവുണ്ട്. ഞാൻ കാണിച്ചു തരാം”
(വാൽകഷ്ണം … തലശ്ശേരി ബ്രണ്ണൻ കോളേജിലെ 50 വര്ഷം മുമ്പ് പഠിച്ച വിദ്യാർത്ഥികളുടെ പൂർവ വിദ്യാർത്ഥി സംഗമം ഉടനെ നടത്തുക . അതിൽ എല്ലാ പ്രമുഖ നേതാക്കളും പഴയ കൂട്ടുകാരും പങ്കെടുത്തു , പണ്ടത്തെ ചില പ്രധാന സംഘട്ടന രംഗങ്ങൾ പുനഃ ആവിഷ്കരിച്ചാൽ ആര് പറഞ്ഞതാണ് ശരിയെന്നും , ആരായിരുന്നു ബ്രണ്ണൻ കോളേജിലെ അന്നത്തെ യഥാർത്ഥ ഹീറോ എന്ന് കേരളത്തിലെ ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാനും ഉപകരിച്ചേനെ .. അങ്ങനെയെങ്കിലും ഇന്ന് കേരളം അനുഭവിക്കുന്ന ഏറ്റവും വലിയ ചർച്ചക്ക് ഒരു പരിഹാരം ആയേനെ.. )
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )
https://m.youtube.com/watch?v=5buf6_FgAnY

shortlink

Related Articles

Post Your Comments


Back to top button