CinemaGeneralLatest NewsMollywoodNEWS

കാളിദാസ് ചിത്രം ‘ബാക്ക് പാക്കേഴ്‍സ്’ ഇനി ഒരു രൂപയ്ക്ക് കാണാം

ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്

ജയരാജ് കാളിദാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാക്ക് പാക്കേഴ്‍സ്’. ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്‍സിലൂടെ റിലീസ് ആയ ചിത്രം ഇനി രൂപയ്‍ക്കും കാണാമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയരിക്കുന്നതും. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്.

പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജയരാജിന്റെ വരികൾക്ക് സച്ചിന്‍ ശങ്കറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സൂരജ് സന്തോഷും അഖില ആനന്ദുമാണ് സിനിമയിലെ ഗാനം ആലപിച്ചിരിക്കുന്നത്. കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. രഞ്‍ജി പണിക്കര്‍, ശിവജിത് പദ്‍മനാഭന്‍, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button