CinemaGeneralKollywoodLatest NewsNEWS

വിജയ്‌യുടെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പൂജ ഹെഗ്‍ഡെയാണ്

ചെന്നൈ : പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ്‌യുടെ പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. ‘ബീസ്റ്റ്’ എന്നാണ് വിജയ്‌യുടെ 65 -മത് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പൂജ ഹെഗ്‍ഡെയാണ്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ.

സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിൽ നിന്നും നടൻ ഷൈൻ ടോം ചാക്കോയും നടി അപർണ ദാസും വിജയ്‌ക്കൊപ്പം എത്തുന്നുണ്ട്.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്റര്‍’ ആണ് ഒടുവിൽ പുറത്തിറങ്ങിയ വിജയ് ചിത്രം.

shortlink

Related Articles

Post Your Comments


Back to top button