BollywoodGeneralLatest NewsNEWS

രാഷ്ട്രീയത്തിലേക്ക് വരുമോ? മറുപടിയുമായി നടൻ അനുപം ഖേർ

അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഖേര്‍ ഛത്തിസ്ഗണ്ഡിലെ ബിജെപി എംപിയാ

മുംബൈ: രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമാവുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനുപം ഖേർ. തിങ്കളാഴ്ച്ച മാധ്യമങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

അടുത്തിടയിൽ സർക്കാർ കോവിഡ് കൈകാര്യം ചെയ്തതിനെ വിമർശിച്ചുള്ള അനുപം ഖേറിന്റെ അഭിമുഖം ചർച്ചയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയും സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ വലിയ രീതിയിൽ പ്രതിരോധിക്കുകയും ചെയ്തിരുന്നയാളാണ് അനുപം ഖേർ. അതുകൊണ്ട് തന്നെ കേന്ദ്രത്തെ വിമർശിച്ച് അദ്ദേഹം രംഗത്തുവന്നത് വലിയ രീതിയിൽ ചർച്ചയായിരുന്നു. അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഖേര്‍ ഛത്തിസ്ഗണ്ഡിലെ ബിജെപി എംപിയാണ്.

 

shortlink

Related Articles

Post Your Comments


Back to top button