BollywoodCinemaGeneralLatest NewsMovie GossipsNEWS

ഹോളിവുഡ് ചിത്രം ‘കില്‍ ബില്‍’ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങി അനുരാഗ് കശ്യപ്

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ക്വിന്റെന്‍ ടൊറന്റീനോ സംവിധാനം ചെയ്ത കില്‍ ബില്‍ 2003ല്‍ ആണ് പുറത്തിറങ്ങിയത്

മുംബൈ: ഹോളിവുഡ് ചിത്രം ‘കില്‍ ബില്‍’ സംവിധായകൻ അനുരാഗ് കശ്യപ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിൽ കൃതി സാനോണയാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത് എന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവസാന തീരുമാനം ആയിട്ടില്ല. പ്രൊജക്റ്റിന്റെ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. എങ്ങിനെയാണ് ഇക്കാര്യം മാധ്യമങ്ങള്‍ അറിഞ്ഞതെന്ന് അറിയില്ല’ എന്നാണ് അനുരാഗ് കശ്യപിന്റെ അടുത്ത വൃത്തങ്ങള്‍ ബോളിവുഡ് ഹങ്കാമയോട് പറഞ്ഞത്.

പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ ക്വിന്റെന്‍ ടൊറന്റീനോ സംവിധാനം ചെയ്ത കില്‍ ബില്‍ 2003ല്‍ ആണ് പുറത്തിറങ്ങിയത്. കില്‍ ബില്ലില്‍ ഉമ തുര്‍മാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

അനുരാഗ് കശ്യപ് ദോ ബാറാ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തുടരുകയാണ്. തപ്‌സി പന്നുവാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

shortlink

Related Articles

Post Your Comments


Back to top button