CinemaGeneralLatest NewsMollywoodNEWSSocial Media

‘ഇത് ഭയങ്കര കോമഡിയായിരിക്കും’: പൃഥ്വിയുടെ ബ്രോ ഡാഡിയുടെ സ്‌ക്രിപ്പ്റ്റിനെ കുറിച്ച് കല്യാണി പ്രിയദർശൻ

സിനിമ ഭയങ്കര കോമഡിയായിരിക്കുമെന്നാണ് കല്യാണി സ്‌ക്രിപ്പ്റ്റിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്

കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ സിനിമയെ കുറിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് അറിയിച്ചത്. ബ്രോ ഡാഡി എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര്. മോഹൻലാല്‍ തന്നെയാണ് ഈ ചിത്രത്തിലും നായകനായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശൻ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഈ സിനിമ ഭയങ്കര കോമഡിയായിരിക്കുമെന്നാണ് കല്യാണി സ്‌ക്രിപ്പ്റ്റിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്.

കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ തന്നെ ആരംഭിക്കുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button