BollywoodCinemaGeneralLatest NewsNEWS

‘സത്യനാരായണൻ കി കഥ’: കാർത്തിക് ആര്യന്റെ പുതിയ ചിത്രം വരുന്നു

സിനിമയിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് കാര്‍ത്തിക് ആര്യ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ സിനിമയെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. സമീര്‍ വിദ്വാൻസ് സംവിധാനം ചെയ്യുന്ന ‘സത്യനാരായണൻ കി കഥ’യിലാണ് താരം നായകനായെത്തുന്നത്. ഒരു പ്രണയ ചിത്രമായിരിക്കും ഇത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. സിനിമയുടെ പ്രഖ്യാപന ടീസറും പുറത്തുവിട്ടിട്ടുണ്ട്.

എന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കഥയാണ് സിനിമയുടേത് എന്ന് കാര്‍ത്തിക് ആര്യൻ പറയുന്നു. അതേസമയം സിനിമയിലെ മറ്റ് അഭിനേതാക്കളെ പ്രഖ്യാപിച്ചിട്ടില്ല.

https://www.instagram.com/p/CQc6tl4jTYo/?utm_source=ig_embed&ig_rid=ab9f97ab-a86e-40fe-a1d1-e8cf38306f3b

shortlink

Related Articles

Post Your Comments


Back to top button