ഇതെല്ലാം ഇനിയെന്ന്?: പഴയ യാത്രയുടെ ഓർമകളുമായി ലിസി

നേരത്തെ നടത്തിയ യാത്രയുടെ ചിത്രവും ലിസി പങ്കുവെച്ചു

ചെന്നൈ: മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് ലിസി. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാത്ത താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. 1990ലാണ് സംവിധായകന്‍ പ്രിയദര്‍ശനുമായുളള ലിസിയുടെ വിവാഹം. തുടര്‍ന്ന് 2016ല്‍ ഇരുവരും വിവാഹ മോചിതരായി. പ്രിയദര്‍ശനും ലിസിയ്ക്കും പിന്നാലെ മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള നടി എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം ലിസിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പഴയ യാത്രയുടെ ഓർമ പങ്കുവയ്ക്കുകയാണ് ലിസി.

നേരത്തെ നടത്തിയ യാത്രയുടെ ചിത്രവും ലിസി പങ്കുവെച്ചു. ‘വിസ്മയകരമായ ഒരു കൂട്ടുകെട്ടിന്റെയും മികച്ച ഒരു യാത്രയുടെയും ഓർമകളിൽ! എപ്പോഴാണ് നമുക്കിത് വീണ്ടും ചെയ്യാൻ കഴിയുക?’ ചിത്രത്തോടൊപ്പം ലിസി കുറിച്ചു. ബിഎംഡബ്ള്യ ബൈക്കിനു മുകളിൽ ഒരു ബൈക്ക് യാത്രയിൽ എടുത്ത ഫോട്ടോയാണ് ലിസി പങ്കുവച്ചിരിക്കുന്നത്.

കൊറോണയും ലോക്ക്ഡൗണും ജനങ്ങളെ വീടുകൾക്കുളിലേക്ക് തളച്ച സമയത്താണ് ഇനി എന്നാണ് ഇതിനെല്ലാം സാധ്യമാകുക എന്ന് ലിസി ചോദിക്കുന്നത്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായത്.

Share
Leave a Comment