GeneralLatest NewsMollywoodNEWSSocial Media

സ്വർണ്ണത്തിന് പകരം മക്കൾക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനാണ് മാതാപിതാക്കൾ ശ്രമിക്കേണ്ടത്: രഞ്ജിനി

സ്ത്രീധന മരണങ്ങള്‍ കാണേണ്ടി വരുന്നത് വേദനജനകമാണെന്ന് രഞ്ജിനി

സ്ത്രീധന പീഡനത്തിന് ഇരയായി കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവം വലിയ തോതിൽ ചർച്ചയായിരിക്കുകയാണ്. താരങ്ങൾ അടക്കം നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടി രഞ്ജിനിയും വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്. അതിനാല്‍ സ്വര്‍ണ്ണത്തിന് പകരം മക്കള്‍ക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത് എന്നാണ് രഞ്ജിനി പറയുന്നത്.

‘സ്ത്രീധന മരണങ്ങള്‍ കാണേണ്ടി വരുന്നത് വേദനജനകമാണ്. പ്രത്യേകിച്ച് കേരളത്തില്‍. 1961ലെ സ്ത്രീധന നിരോധന നിയമം നിലനില്‍ക്കെ എങ്ങനെയാണ് വധുവിന്റെ വീട്ടുകാര്‍ കാറും, ഫ്‌ലാറ്റും, സ്വര്‍ണ്ണവുമെല്ലാം കല്ല്യാണത്തിന്റെ സ്ത്രീധനമായി നല്‍കുന്നതെന്ന് മനസിലാവുന്നില്ല. ആരെയയാണ് ഇവിടെ കുറ്റപ്പെടുത്തേണ്ടത്. വരനെയോ വധുവിനെയോ? ദയവ് ചെയ്ത് മാതാപിതാക്കള്‍ സ്ത്രീധനം ചോദിച്ച് വരുന്നവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്ത് കൊടുത്ത് അവരുടെ ജീവിതം നശിപ്പിക്കരുത്. അതിന് പകരം അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. വിദ്യാഭ്യാസമാണ് സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമേറിയത്’-

shortlink

Related Articles

Post Your Comments


Back to top button