GeneralLatest NewsMollywoodNEWS

ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് എനിക്ക് സഹതാപമില്ല: കാരണം പങ്കുവച്ച് മൃദുല, കൈയ്യടിയുമായി സോഷ്യൽ മീഡിയ

'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' എന്ന ക്യാപ്‌ഷൻ നൽകിയാണ് മൃദുല കുറിപ്പ് പങ്കുവച്ചത്.

കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച. വിസ്മയയുടെ മരണത്തിനു കാരണം എന്തെല്ലാമെന്ന് വിശകലം ചെയ്യുനകുറിപ്പ് പങ്കുവയ്ക്കുകയാണ് നടി മൃദുല മുരളി. താരത്തിന്റെ പോസ്റ്റിനു സോഷ്യൽ മീഡിയയുടെ നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്.

‘നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്’ എന്ന ക്യാപ്‌ഷൻ നൽകിയാണ് മൃദുല കുറിപ്പ് പങ്കുവച്ചത്. ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ലെന്നും താരം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.

”ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. സഹോദരൻ പറയുന്നു ഉപദ്രവങ്ങൾ അവൾ മുൻപും ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന്. അച്ഛനും അമ്മയും അത് സമ്മതിക്കുകയും ചെയ്യുന്നു. സ്വന്തം മകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങൾക്ക് കാരണക്കാർ ആണ്.”

read also: നാണമില്ലേ വനിത കമ്മീഷന്? എം സി ജോസഫൈൻ വിഷത്തിന് തുല്യം; വിമർശനം

”സ്വന്തം പെൺമക്കളൊട് ഒരു പെൺകുട്ടി എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്ന എല്ലാ കുടുംബത്തിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്നു ന്യായീകരിക്കുന്ന, സമൂഹം എന്ത് ചിതക്കും അതുകൊണ്ട് അഡ്ജസ്റ് ചെയ്യൂ എന്ന് പറയുന്ന ഓരോ കുടുംബത്തോടും പറയാനുള്ളത്, അവളുടെ മരണത്തിനു നിങ്ങളും കാരണക്കാർ ആണ് എന്ന് തന്നെയാണ്.”

‘എന്തുകൊണ്ടാണ് അവൾ അവളുടെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്? എന്തുകൊണ്ടാണ് ഇത്രയും ഹീനമായ പ്രവർത്തി ഉണ്ടായിട്ടും അവൾ അവനിലേക്ക് തിരിച്ചു പോയത്. തനിക്ക് നൽകിയ ഭീമമായ സ്ത്രീധനം തിരിച്ചു ചോദിക്കാതെ അവൾ അമ്മയോട് വെറും ആയിരം രൂപ കടം ചോദിച്ചത് എന്തുകൊണ്ടാണ് അമ്മ എല്ലാം അറിഞ്ഞിട്ടും തുറന്നു സംസാരിക്കുകയോ അവൾക്ക് വേണ്ടി ഒന്നും ചെയ്യാതെയും ഇരുന്നത് എന്തുകൊണ്ടാണ്.’

‘നമ്മളിൽ എത്ര പേർ ദുരിതങ്ങളെക്കാൾ ആത്മസംപിതൃപ്തി നേടാൻ, പ്രശ്നനങ്ങളോട് സഹകരിക്കാതെ, അവയെ മറി കടക്കാൻ കല്യാണത്തേക്കാൾ വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്കാൻ, തെറ്റും ശരിയും എന്തെന്ന വിവേകം ഉണ്ടാക്കാൻ അവനവന് വേണ്ടി സംസാരിക്കാൻ, പെണ്മക്കളോട് പറഞ്ഞിട്ടുണ്ട്. സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തിൽ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ് എന്നും, ഏതൊരു പ്രകാരത്തിലുള്ള അധിക്ഷേപവും സ്വീകാര്യമല്ല എന്ന് തിരിച്ചറിയാനും, പാചകവും വീട് വൃത്തിയാക്കലും മാത്രമല്ല എല്ലാ വീട്ടുപണികളും മറ്റൊരാളുടെ സഹായമില്ലാതെ ആർക്കും ചെയ്യാവുന്നതാണ്. പെൺകുട്ടികൾക്കും തുല്യത ഉണ്ട് എന്ന് മനസിലാക്കുക.

പെൺകുട്ടികൾക്കും ഏതൊരു പുരുഷനെയും പോലെ തുല്യമായ അധികാരവും അവകാശവും ഉണ്ടെന്നും, സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ലെന്നും എന്തുകൊണ്ട് നിങ്ങൾ പെണ്മക്കളെ പഠിപ്പിക്കുന്നില്ല’ – മൃദുല ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button