BollywoodGeneralLatest NewsNEWS

പണം നല്‍കി, മദ്യം കിട്ടിയില്ല: ലിവിങ് ലിക്വിഡ്‌സ് ഏജന്‍സിക്ക് എതിരെ നടി

ഇവരെ കരുതിയിരിക്കുക. ഇവരെന്നെ പറ്റിച്ചു

മുംബൈ: മുൻ‌കൂർ പണം അടച്ചിട്ടും മദ്യം നൽകിയില്ലെന്ന ആരോപണവുമായി പ്രമുഖ ബോളിവുഡ് നടി ശബാന ആസ്മി. ലിവിങ് ലിക്വിഡ്‌സ് എന്ന ഓണ്‍ലൈന്‍ മദ്യ വിതരണക്കാര്‍ക്കെതിരെയാണ് താരം രംഗത്ത് എത്തിയത്.

read also: രഞ്ജിനിയ്ക്ക് നേരെ തെറി വിളി, ഹിമയുടെ കഴുത്തിൽ കുത്തിപിടിച്ചു: സ്ത്രീവിരുദ്ധത ചൂണ്ടികാണിച്ച് വിമർശകൻ: മറുപടിയുമായി സാബു

‘ഇവരെ കരുതിയിരിക്കുക. ഇവരെന്നെ പറ്റിച്ചു. ഞാന്‍ മുന്‍കൂര്‍ പണം നല്‍കി, ഓര്‍ഡര്‍ ചെയ്ത ഐറ്റം വരാതിരുന്നപ്പോള്‍ അവര്‍ എന്റെ കോളുകള്‍ എടുക്കുന്നത് നിര്‍ത്തി’ ശബാന ട്വിറ്ററില്‍ കുറിച്ചു.

പണം നല്‍കിയ അക്കൗണ്ട് ഡീറ്റെയ്ല്‍സ് സഹിതമാണ് താരത്തിന്റെ ട്വീറ്റ്. എന്നാല്‍ എത്രരൂപയാണ് നല്‍കിയത് എന്നോ പൊലീസില്‍ പരാതി നല്‍കിയതിനെ കുറിച്ചോ അവര്‍ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടില്ല.

shortlink

Post Your Comments


Back to top button