GeneralLatest NewsMollywoodNEWSSocial Media

എന്നേക്കാൾ മികച്ച ഒരാളില്ല ഇത് ചെയ്യാൻ: ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന സിനിമ സംവിധാനം ചെയ്യാനൊരുങ്ങി കങ്കണ

കങ്കണ തന്നെയാണ് സിനിമയില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതും

സംവിധാനത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ബോളിവുഡ് സൂപ്പർ താരം കങ്കണ റണൗട്ട്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കി ചെയ്യുന്ന സിനിമയാണ് കങ്കണ സംവിധാനം ചെയ്യുക. കങ്കണ തന്നെയാണ് സിനിമയില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതും. തന്നെക്കാള്‍ മികച്ചൊരാള്‍ ആ സിനിമ സംവിധാനം ചെയ്യാൻ ഇല്ല എന്ന് തനിക്ക് മനസിലായി എന്നാണ് കങ്കണ പറയുന്നത്.

എമര്‍ജൻസി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നേരത്തെ സായ് കബീര്‍ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഭിനയരംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കേണ്ടി വരുമെങ്കിലും സംവിധാനമെന്നതില്‍ ദൃഢനിശ്ചയവുമായി മുന്നോട്ടുപോകുമെന്നും കങ്കണ അറിയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button