CinemaGeneralLatest NewsMollywoodNEWS

ഭക്ഷണം എത്താതിരുന്നതിന്‍റെ വാശിയില്‍ ലാലേട്ടന്‍ കടലിനു നടുക്ക് ഫൈറ്റ്!: തളര്ന്നു പോയ നിമിഷത്തെക്കുറിച്ച് ബാബുരാജ്

എല്ലാവര്‍ക്കും ഭക്ഷണം എത്താതിരുന്നതിന്റെ ഒരു വിഷമവും ദേഷ്യവും ലാലേട്ടനുണ്ട്

 

ഭക്ഷണം എത്താതിരുന്നതിന്‍റെ വാശിയില്‍ ലാലേട്ടന്‍ കടലിനു നടുക്ക് ഫൈറ്റ്!: തളര്ന്നു പോയ നിമിഷത്തെക്കുറിച്ച് ബാബുരാജ്

സിനിമയില്‍ മോഹന്‍ലാലിന്റെ ഇടി നിരവധി കൊണ്ട താരങ്ങളില്‍ ഒരാളാണ് ബാബുരാജ്. കോമഡി വേഷങ്ങള്‍ ചെയ്യും മുന്‍പേ സൂപ്പര്‍ താരങ്ങളുടെ സിനിമയില്‍ വില്ലനായി തിളങ്ങിയ ബാബുരാജ് മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിന്റെ സിനിമയിലെ  സംഘട്ടനത്തെക്കുറിച്ച് തുറന്നു പറയുകയാണ്. ‘മഹാസമുദ്രം’ എന്ന സിനിമയ്ക്ക് വേണ്ടി എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് മോഹന്‍ലാല്‍ കടലിനു നടുക്ക്  ചെയ്ത ഇടി രംഗം തന്റെ മനസ്സില്‍ നിന്നും ഇന്നും മായാത്ത ഒരു ഓര്‍മ്മ ആണെന്നും. മറ്റൊരു നടനും സാധിക്കാത്ത കാര്യമാണ് അന്ന് മോഹന്‍ലാല്‍ ചെയ്തതെന്നും ബാബുരാജ് പറയുന്നു.

‘മഹാസമുദ്രം’ എന്ന സിനിമയില്‍ കടലിനു നടുക്ക് ഒരു ഫൈറ്റ് സീനുണ്ട്. ചുറ്റും ക്യാമറ വച്ചാലും കര കാണാന്‍ പറ്റരുത്. അത് കൊണ്ട് അത്രയും ഉള്ളിലാണ്. പലരും വൊമിറ്റ് ചെയ്യുന്നുണ്ട്. ഉച്ചയ്ക്കുള്ള ഭക്ഷണവും അവിടെ എത്തിയിട്ടില്ല. നിര്‍മ്മാതാവ് സുരേഷ് കുമാറാണ്. അവര്‍ സുഹൃത്തുക്കളാണ്. എല്ലാവര്‍ക്കും ഭക്ഷണം എത്താതിരുന്നതിന്റെ ഒരു വിഷമവും ദേഷ്യവും ലാലേട്ടനുണ്ട്. അങ്ങനെ ലഞ്ച് പോലും കഴിക്കാതെ ലാലേട്ടന്‍ കടലിനു നടുക്ക് ഇടി തുടങ്ങി, ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോള്‍ മറുപടി ഇതൊക്കെ എന്റെ ജോലിയല്ലേ മോനെ എന്നായിരുന്നു. ഇത്രത്തോളം ഫ്ലെക്സിബിള്‍ ആയി നിന്ന് സംഘട്ടന രംഗം സൂപ്പര്‍ ആക്കുന്ന സൂപ്പര്‍ താരം ആരാണെന്ന് ചോദിച്ചാല്‍ ലാലേട്ടന്‍ എന്ന് തന്നെ പറയേണ്ടി വരും’. ബാബുരാജ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button