GeneralKollywoodLatest NewsNEWSSocial Media

ബ്രെയിൻ ട്യൂമർ ബാധിച്ച ആരാധകനെ വീഡിയോ കോൾ ചെയ്ത് കമൽഹാസൻ

സാകേത് അറിയാതെ ഒരു ബന്ധു മുഖേന സൂം മീറ്റിംഗ് വഴി കമല്‍ഹാസൻ എത്തുകയായിരുന്നു

ബ്രെയിൻ ട്യൂമർ ബാധിച്ച ആരാധകന് സര്‍പ്രൈസുമായി നടൻ കമല്‍ഹാസൻ. സാകേത് എന്ന ആരാധകനെയാണ് കമൽഹാസൻ വീഡിയോ കോൾ ചെയ്ത് സർപ്രൈസ് നൽകിയത്. സാകേത് അറിയാതെ ഒരു ബന്ധു മുഖേന സൂം മീറ്റിംഗ് വഴി കമല്‍ഹാസൻ എത്തുകയായിരുന്നു.

സൂം വഴി പത്ത് മിനിറ്റിലധികം സാകേതിനോടും കുടുംബത്തോടും കമല്‍ഹാസൻ സംസാരിച്ചു. കമല്‍ഹാസന്റെ കുടുംബം എങ്ങനെയിരിക്കുന്നുവെന്ന് സാകേത് ചോദിച്ചു. ഇപ്പോൾ ഞാൻ സംസാരിക്കുന്നത് എന്റെ ഒരു കുടുംബാംഗത്തിനോട് എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

തോൽക്കാനായി ആരും ജനിക്കുന്നില്ല. ജയിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കണം. സാകേത് സർവ ആരോഗ്യത്തോടും കൂടി തിരിച്ചു വരുമെന്നും കമല്‍ഹാസൻ പറഞ്ഞു.കമല്‍ഹാസനോടുള്ള ആരാധനയാൽ തന്റെ കുഞ്ഞിന് ‘വിരുമാണ്ടി’ എന്ന ഓമനപ്പേരിട്ട് വിളിക്കാറുണ്ടെന്നും സാകേത് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button