BollywoodGeneralLatest NewsNEWSSocial Media

‘വെരി കൂൾ’: വിജയ്‌യെ കുറിച്ച് ഷാരൂഖ് ഖാൻ

സിനിമയില്‍ എത്തിയതിന്‍റെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആരാധകരുമായുള്ള കിംഗ് ഖാന്‍റെ കൂടിക്കാഴ്ച

മുംബൈ: രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ‘ആസ്‍ക് എസ്ആര്‍കെ’ എന്ന പേരിൽ ട്വിറ്ററിൽ ആരാധകരുമായി നടത്തിയ സംവാദമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമയില്‍ എത്തിയതിന്‍റെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ആരാധകരുമായുള്ള കിംഗ് ഖാന്‍റെ കൂടിക്കാഴ്ച.

ആരാധകരുടെ പല ചോദ്യങ്ങള്‍ക്കും കുസൃതി നിറഞ്ഞ മറുപടികളാണ് എസ്ആര്‍കെ നല്‍കിയത്. താങ്കളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്താണെന്ന ചോദ്യത്തിന് ‘മുംബൈയിലെ മഴ പോലെ’ എന്നായിരുന്നു പ്രതികരണം. താങ്കളുടെ ആരോഗ്യം എങ്ങനെയിരിക്കുന്നുവെന്ന ചോദ്യത്തിന് ‘ജോണ്‍ എബ്രഹാമിനൊപ്പം എത്തില്ലെങ്കിലും തന്‍റേതായ രീതിയില്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നായിരുന്നു മറുപടി.

തമിഴ് സൂപ്പര്‍താരം വിജയ്‍യെക്കുറിച്ച് ഒരു വാക്ക് പറയാമോ എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. ‘വെരി കൂള്‍’ എന്നായിരുന്നു ഷാരൂഖ് ഖാന്‍റെ മറുപടി. 34,000ല്‍ ഏറെ ലൈക്കുകളും 11,000ല്‍ ഏറെ ഷെയറുകളുമാണ് ഈ ചോദ്യത്തിനും മറുപടിക്കും ലഭിച്ചത്.

അതേസമയം തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് കരിയറില്‍ നിന്ന് ദീര്‍ഘകാല ഇടവേള എടുത്തിരുന്ന ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം ‘പത്താന്‍’ ആണ്. 2018ല്‍ പുറത്തെത്തിയ ‘സീറോ’യ്ക്കുശേഷം രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് ദീര്‍ഘമായ ആലോചനകള്‍ക്കുശേഷം അദ്ദേഹം പുതിയൊരു ചിത്രം കമ്മിറ്റ് ചെയ്തത്. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ദീപിക പദുകോണ്‍ ആണ് ‘പത്താനി’ല്‍ ഷാരൂഖിന്‍റെ നായിക.

shortlink

Related Articles

Post Your Comments


Back to top button