GeneralLatest NewsMollywoodNEWSSocial Media

എ‍രുമ വെള്ളത്തിൽ കിടക്കുന്നതുപോലെ: ആര്യയുടെ ചിത്രത്തിന് നേരെ അധിക്ഷേപ കമന്റ്

കറുത്ത സ്ലീവ് ലസ് വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ആര്യ പങ്കുവെച്ചത്

നടിയായും അവതാരകയായും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരമാണ് ആര്യ. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ആര്യയുടെ ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. താരം കഴിഞ്ഞ ദിവസം സ്വിമ്മിങ് പൂളിൽ നിന്നുള്ള മനോഹര ചിത്രവും പോസ്റ്റു ചെയ്തിരുന്നു. കറുത്ത സ്ലീവ് ലസ് വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ആര്യ പങ്കുവെച്ചത്.

അവൾ വെള്ളമാണ്, നിങ്ങളെ മുക്കാൻ ശക്തിയുള്ളവൾ, ശുചീകരിക്കാനും മാത്രം സോഫ്റ്റായവൾ, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവൾ- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത്.

https://www.instagram.com/p/CQki-PPMpl2/?utm_source=ig_web_copy_link

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. എന്നാൽ അതിനിടെയിൽ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും എത്തി. എ‍രുമ വെള്ളത്തിൽ കിടക്കുന്നതുപോലെയെന്ന് എന്നൊക്കെയുള്ള നിരവധി അധിക്ഷേപ കമന്റുകളാണ് ചിത്രത്തിന് നേരെ വന്നത്.

shortlink

Related Articles

Post Your Comments


Back to top button