GeneralLatest NewsMollywoodNEWSSocial Media

കണ്ണപ്പന് പിറന്നാൾ ആശംസകളുമായി ദാസപ്പൻ

തെങ്കാശിപ്പട്ടണത്തിലെ കഥാപാത്രങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലാൽ സുരേഷ് ഗോപിക്ക് ആശംസ അറിയിച്ചത്

സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടൻ ലാൽ. ഇരുവരും ഒരുമിച്ചെത്തിയ ഹിറ്റ് ചിത്രം തെങ്കാശിപ്പട്ടണത്തിലെ കഥാപാത്രങ്ങളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലാൽ സുരേഷ് ഗോപിക്ക് ആശംസ അറിയിച്ചത്. പ്രിയപ്പെട്ട കണ്ണപ്പന് ദാസപ്പന്റെ പിറന്നാൾ ആശംസകൾ എന്നാണ് ലാൽ ചിത്രത്തോടൊപ്പം കുറിച്ചത്.

https://www.instagram.com/p/CQkg2N4Mq9x/?utm_source=ig_web_copy_link

സുരേഷ് ഗോപിയും ലാലും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. ചിത്രത്തിൽ സുരേഷ് ഗോപി കണ്ണപ്പൻ എന്ന കഥാപാത്രത്തെയും ലാൽ ദാസപ്പൻ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചത്.

റാഫി മെക്കാർട്ടിൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഇവരെക്കൂടാതെ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചത് ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവരാണ്. സലിം കുമാർ, സ്ഫടികം ജോർജ് എന്നിവരും ശ്രദ്ധേയവേഷങ്ങൾ ചെയ്തു.

 

 

shortlink

Related Articles

Post Your Comments


Back to top button