GeneralLatest NewsNEWSTV Shows

20 ലക്ഷം രൂപയുടെ ഹോം തിയേറ്ററും 9 ലക്ഷത്തിന്റെ ലിഫ്റ്റും! നാലുനില വീടിന്റെ പ്രത്യേകതകൾ പങ്കുവച്ച നടിയ്ക്ക് നേരെ വിമർശനം

ഇതൊക്കെ കാണേണ്ടെങ്കില്‍ പിന്നെ എന്തിനാണ് ചേട്ടന്‍ എന്‍റെ പേജ് നോക്കുന്നത്

കോട്ടയം : സോഷ്യൽ മീഡിയയിൽ സജീവമാണ് നടിയും അവതാരകയുമായ സുബി സുരേഷ്. സിനിമാ തിയേറ്ററും ലിഫ്റ്റുമുള്ള കോട്ടയത്തെ ഒരു വീട് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുത്തിയ സുബിയ്ക്ക് നേരെ വിമർശനം. 20 ലക്ഷം രൂപ മുടക്കി വീട്ടില്‍ തയ്യാറാക്കിയ സിനിമാ തിയേറ്ററും 9 ലക്ഷത്തിന്റെ ലിഫ്റ്റും എന്നായിരുന്നു സുബി സുരേഷ് പങ്കുവെച്ച വീഡിയോയുടെ ക്യാപ്ഷന്‍.

ബിസിനസുകാരനായ ക്ലൈന്‍സിന്റെ നാലുനില വീടിന്റെ പ്രത്യേകതകളുമാണ് താരം പങ്കുവച്ച വീഡിയോ. വീട്ടിനകത്ത് സ്വിമ്മിംഗ് പൂളും സിനിമാ തിയേറ്ററും ലിഫ്റ്റ് സംവിധാനങ്ങളുമൊക്കെയുണ്ട്. 18 സീറ്റുള്ള തിയേറ്ററാണ്  20 ലക്ഷയോളം മുടക്കി വീട്ടിനകത്ത് ഒരുക്കിയത്.

read also: കാലങ്ങളായി നിലനില്‍ക്കുന്ന ഈ ‘അനാചാര’ത്തിനെതിരെ വാക്സിനേഷന്‍ കണ്ടെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല: സലിം കുമാര്‍

വീഡിയോ പങ്കുവെച്ച സുബി സുരേഷിനെ വിമര്‍ശിച്ചായിരുന്നു ഒരുവിഭാഗമെത്തിയത്. ഈ വിമർശനങ്ങൾക്ക് എല്ലാം അതെ രീതിയിൽ താരം മറുപടിയും നൽകി. മാന്യമായ് ജോലി ചെയ്ത് ജീവിച്ചവര്‍ ഇപ്പോള്‍ നിലനില്‍പ്പിനായ് നെട്ടോട്ടമോടുമ്പോള്‍ നാണമില്ലേ നിങ്ങള്‍ക്ക് ഇത് പോലെ ഊള പോസ്റ്റുമായി ഇറങ്ങിത്തിരിക്കാനെന്നായിരുന്നു ഒരാളുടെ ചോദ്യം.

‘കഷ്ടപ്പെടുണ്ടാക്കിയ പണം കൊണ്ടാണ് മാഷേ ഇതെല്ലാം ചെയ്തിരിക്കുന്നത്. പിന്നെ ഇതൊക്കെ കാണേണ്ടെങ്കില്‍ പിന്നെ എന്തിനാണ് ചേട്ടന്‍ എന്‍റെ പേജ് നോക്കുന്നതും ഈ കമന്‍റിടുന്നതും’- എന്നായിരുന്നു സുബിയുടെ മറുപടി

shortlink

Related Articles

Post Your Comments


Back to top button