GeneralLatest NewsMollywoodNEWSSocial Media

പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോൽപ്പിക്കുക പ്രയാസമാണ്: ജയസൂര്യയെ കുറിച്ച് രഞ്ജിത്ത് ശങ്കർ

അഞ്ചരകല്യാണം എന്ന സിനിമയുടെ ലൊക്കേഷനിൽ സ്ക്രിപ്റ്റ് വായിക്കുന്ന കലാഭവൻ മണിയുടെ പുറകിലായി നിൽക്കുന്ന ജയസൂര്യയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്

ചെറിയ വേഷങ്ങളിലൂടെ എത്തി ഇന്ന് മുൻനിര നായകന്മാർക്കൊപ്പം നിൽക്കുന്ന നടനാണ് ജയസൂര്യ. തുടക്കത്തിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ട ജയസൂര്യയുടെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് ജയസൂര്യയുടെ ചിത്രം പങ്കുവെച്ചത്. അഞ്ചരകല്യാണം എന്ന സിനിമയുടെ ലൊക്കേഷനിൽ സ്ക്രിപ്റ്റ് വായിക്കുന്ന കലാഭവൻ മണിയുടെ പുറകിലായി നിൽക്കുന്ന ജയസൂര്യയെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.ranjith shankar jayasurya

‘ഒരിക്കലും പ്രതീക്ഷ കൈവിടാതെ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളെ തോൽപ്പിക്കുക പ്രയാസമാണ്’ എന്ന അടികുറിപ്പോടെയാണ് രഞ്ജിത്ത് ശങ്കർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/ranjithsankar.dnb/posts/10159685174013792

shortlink

Related Articles

Post Your Comments


Back to top button