CinemaGeneralKeralaLatest NewsNEWS

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് നടൻ പ്രേം കുമാർ

കഴക്കൂട്ടം: ഇന്ധന വില വർദ്ധനവിൽ വേറിട്ട പ്രതിഷേധവുമായി നടൻ പ്രേംകുമാർ. താൻ പഠിച്ച കഴക്കൂട്ടം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹം പ്രതിഷേധ സൂചകമായി നടന്നെത്തിയത്. സ്കൂളിലെ കുട്ടികൾക്ക് അമ്മൻ കോവിൽ ഓഡിറ്റോറിയത്തിൽ വെച്ച് സ്മാർട്ട് ഫോൺ ലൈബ്രറി പദ്ധതി പ്രകാരം ഫോണുകൾ വിതരണം ചെയ്യുന്ന പരിപാടിയിലേക്കാണ് പ്രേം കുമാറിനെ ക്ഷണിച്ചിരുന്നത്.

പരിപാടിയുടെ സമാപന ശേഷം പ്രേംകുമാറിന് തിരിച്ചു പോകാൻ സംഘാടകർ വാഹനം ഏർപ്പെടുത്തിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. അരക്കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നും പ്രേം കുമാർ നടന്നു വരികയും തിരിച്ച് നടന്നു പോകുകയുമായിരുന്നു.

Read Also:- ഇന്ത്യൻ പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ആ ചിത്രത്തെ വെളിപ്പെടുത്തി ഐഎംഡിബി

അതേസമയം, പെട്രോൾ വിലയ്ക്ക് പുറമെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഡീസൽ വിലയും 100 രൂപ കടന്നിട്ടുണ്ട്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില നഗരങ്ങളിലുമാണ് ഡീസൽ വില 100 കടന്നത്. കേരളത്തിൽ അടുത്തിടെയാണ് പെട്രോൾ വില 100 രൂപ കടന്നത്. കേരളത്തിൽ 2021 ഫെബ്രുവരിയിൽ 86 രൂപയായിരുന്നു പെട്രോൾ വില. നാല് മാസം കൊണ്ടാണ് 100 രൂപ കടന്നത്.

shortlink

Related Articles

Post Your Comments


Back to top button