BollywoodGeneralLatest NewsNEWSSocial Media

കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ്ങ് കേന്ദ്രമായി മാറുന്നുവെന്ന് ലേക്നാഥ് ബെഹ്റ: മറുപടിയുമായി കങ്കണ

കേരള മോഡല്‍ എന്ന ക്യാപ്ക്ഷനോടെയാണ് താരം ട്വീറ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്

കേരളം തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ്ങ് കേന്ദ്രമായി മാറുന്നെന്ന സംസ്ഥാന പൊലീസ് ലോക്നാഥ് മേധാവി ബെഹ്റയുടെ വാക്കുകളില്‍ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ലോക്‌നാഥ് ബഹ്‌റയുടെ വാക്കുകള്‍ ട്വിറ്റര്‍ പേജായ മെഗ അപ്പ്‌ഡേറ്റ്‌സ് ട്വീറ്റ് ചെയ്തിരുന്നു. ഇത് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം

കേരള മോഡല്‍ എന്ന ക്യാപ്ക്ഷനോടെയാണ് താരം ട്വീറ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചത്.

‘കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. കാരണം ഇവിടെയുള്ളവര്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ. അവര്‍ക്ക് ഇതുപോലുള്ള ആളുകളെ വേണം. അതുകൊണ്ട് ഇതുപോലുള്ളവരെ ഏത് രീതിയും വര്‍ഗീയവല്‍ക്കരിച്ച് അങ്ങോട്ട് കൊണ്ടു പോവും. അതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പക്ഷെ പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്. ഇതിനെ ന്യൂട്രലൈസ് ചെയ്യാന്‍ ഞങ്ങള്‍ കാപ്പബിള്‍ ആണ്,’ എന്നായിരുന്നു ലോക്‌നാഥ് ബഹ്‌റയുടെ വാക്കുകള്‍.

shortlink

Related Articles

Post Your Comments


Back to top button