CinemaGeneralLatest NewsMollywoodNEWSShort Films

‘കറ’: ശ്രദ്ധേയമായി ഹ്രസ്വചിത്രം

കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിത്തിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്

ലറിഷ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമാണ് കറ. നടനും, സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്റെയും ഒപ്പം നിരവധി സിനിമ പ്രവർത്തകരുടെയും സാനിധ്യത്തിൽ ചിത്രം റിലീസ് ചെയ്‌തു. കൂട്ടിക്കൽ ജയചന്ദ്രൻ എന്ന അഭിനേതാവിന്റെ സിനിമ ജീവിതത്തിലെ വഴിതിരിവാകുന്ന നെഗറ്റീവ് കഥാപാത്രമാണ് കറയിലേത്. ഇരയായും, വേട്ടക്കാരനായും മനുഷ്യൻ മാറുന്ന കഥാതന്തു ആണ് കറയിലുള്ളത് അതോടൊപ്പം കോഴിയും പ്രധാന കഥാപാത്രം ആയി കറയിലുണ്ട്. ആളുകളുടെ ചിന്തയ്ക്ക് വിട്ടു കൊടുക്കുന്ന കഥാരീതിയാണ് കറയിൽ അവലംഭിച്ചിരിക്കുന്നത്.

മികച്ച അഭിപ്രയമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കറയുടെ നിർമാണം മോഹൻകുമാർ ആണ്. ശ്രീകാന്ത് ആണ് സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഷെവ്‌ലിൻ, ക്യാമറ ആശ്രിത് സന്തോഷ്‌, പോസ്റ്റർ ഡിസൈനിങ് ലൈനോജ്.

shortlink

Related Articles

Post Your Comments


Back to top button