GeneralLatest NewsMollywoodNEWSSocial Media

അദ്ദേഹത്തോടൊപ്പം മറ്റൊരു ചിത്രം കൂടി ചെയ്യാനിരിക്കെയായിരുന്നു ആ നഷ്ടം: ലോഹിതദാസിന്റെ ഓർമ്മയിൽ പൃഥ്വിരാജ്

2003ല്‍ പുറത്തിറങ്ങിയ ചക്രം എന്ന സിനിമയാണ് പൃഥ്വിരാജ് നായകനായ ലോഹിതദാസ് ചിത്രം

സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിട പറഞ്ഞിട്ട് ഇന്ന് പന്ത്രണ്ട് വർഷം തികയുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് നടൻ പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അഭിനയത്തില്‍ തന്റെ ഗുരുനാഥന്‍മാരില്‍ ഒരാളായിരുന്നു ലോഹി സര്‍. അദ്ദേഹത്തോടൊപ്പമുള്ള ഒരു സിനിമകൊണ്ട് അഭിനയത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് മനസിലാക്കാനായി എന്ന് പൃഥ്വി കുറിക്കുന്നു.

2003ല്‍ പുറത്തിറങ്ങിയ ചക്രം എന്ന സിനിമയാണ് പൃഥ്വിരാജ് നായകനായ ലോഹിതദാസ് ചിത്രം. ചക്രത്തിന്റെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ടാണ് പൃഥ്വി കുറിപ്പ് പങ്കുവെച്ചത്.

’ഒരു നടനെന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയാണ് ലോഹി സർ. അദ്ദേഹത്തോടൊപ്പമുള്ള ഒരൊറ്റ സിനിമ കൊണ്ട് അഭിനയത്തിന്റെ പല തലങ്ങളെ കുറിച്ച് എനിക്ക് മനസിലായി. അദ്ദേഹത്തോടൊപ്പം മറ്റൊരു ചിത്രം ചെയ്യാനിരിക്കവെയാണ് അദ്ദേഹം നമ്മെ വിട്ട് പോകുന്നത്. അതെന്നും എന്റെ വലിയൊരു നഷ്ടമായിരിക്കും. എന്നും നമ്മുടെ മനസിലുണ്ട്. ഇതിഹാസം’ എന്നാണ് പൃഥ്വി കുറിച്ചത്.

https://www.facebook.com/PrithvirajSukumaran/posts/358290822330144

shortlink

Related Articles

Post Your Comments


Back to top button