BollywoodCinemaGeneralLatest NewsNEWSWOODs

കയ്യടി നേടിയ ‘കേരള മോഡൽ’ : പരിഹാസവുമായി കങ്കണ

കൈയടിക്കുന്ന ചിഹ്നത്തോടെയാണ് കങ്കണ ചിത്രം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചത്

മുംബൈ: കേരളത്തിനെതിരെ പരോക്ഷമായ പരിഹാസവുമായി നടി കങ്കണ റണാവത്ത്. കേരളത്തിൽ , ഇസ്ലാമിക തീവ്രവാദികളുടെറിക്രൂട്ടിംഗ് നടക്കുന്നുണ്ടെന്നും ഭീകര സംഘടനകൾക്ക് ആവശ്യം വിദ്യാഭ്യാസ നിലവാരത്തിൽ ഉയർന്നു നിൽക്കുന്ന ആളുകളെയാണെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു.

ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ ചിത്രം സഹിതം ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്ത്. ‘കേരള മോഡൽ’ എന്ന തലക്കെട്ടിനൊപ്പം കൈയടിക്കുന്ന ചിഹ്നത്തോടെയാണ് കങ്കണ ചിത്രം ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചത്.

കോവിഡ് ആദ്യ തരംഗം ഫലപ്രദമായി പ്രതിരോധിച്ചത് മുതൽ രാജ്യം മുഴുവൻ ഉയർന്നുകേൾക്കുന്ന ‘കേരള മോഡൽ’ എന്ന പ്രയോഗം പരിഹാസത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു താരം.

shortlink

Related Articles

Post Your Comments


Back to top button