CinemaGeneralKollywoodLatest NewsNEWS

ബാക്ക് ടു ഷൂട്ട് ലൈഫ്: സാനി കൈദത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി കീർത്തി സുരേഷ്

ബാക്ക് ടു ഷൂട്ട് ലൈഫ് എന്ന കുറിപ്പോടെ ഷൂട്ടിങ്ങ് സ്ഥലത്ത് പോകുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്

കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാനി കൈദം’. കോവിഡ് മൂലം നിർത്തിവെച്ചിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ കീർത്തി സുരേഷ്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ബാക്ക് ടു ഷൂട്ട് ലൈഫ് എന്ന കുറിപ്പോടെ ഷൂട്ടിങ്ങ് സ്ഥലത്ത് പോകുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം.

അരുണ്‍ മാത്തേശ്വരമാണ് ചിത്ത്രിന്റെ സംവിധാനവും തിരക്കഥയും. യാമിനി യഗ്നമൂര്‍ത്തി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നഗൂരനാണ്. കീര്‍ത്തി സുരേഷും സെല്‍വരാഘവനും പുറമെ ചിത്രത്തില്‍ അഭിനയിക്കുന്നവരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2021ലാണ് ‘സാനി കൈദം’ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button