CinemaComing SoonGeneralKeralaLatest NewsNEWS

പൃഥ്വിരാജ് ചിത്രം ‘കോൾഡ് കേസ്’ നാളെ മുതൽ പ്രദർശനത്തിനെത്തുന്നു

കൊച്ചി: പൃഥ്വിരാജ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കോൾഡ് കേസ്’ നാളെ മുതൽ ആമസോണിലൂടെ പ്രദർശനത്തിനെത്തുന്നു. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. അദിതി ബാലനാണ് നായിക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് ആണ് നിര്‍മ്മിക്കുന്നത്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്.

അതേസമയം, തന്റെ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാനായിരുന്നു ആഗ്രഹമെന്നും ചിത്രത്തിന്റെ സംവിധായകൻ തനു ബാലക് പറഞ്ഞു. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ പൃഥ്വിരാജിനെ നായകനായി കിട്ടിയത് തന്റെ ഭാഗ്യമാണെന്നും തനു ബാലക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button