GeneralLatest NewsMollywoodNEWS

പലരും ചാണകസംഘിയെന്നു അധിക്ഷേപിച്ചു: എംപി ഫണ്ടെല്ലാം തീര്‍ന്നപ്പോഴും ചാരിറ്റി നടത്തിയ സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍

കര്‍ശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടനും എംപിയുമാണ് സുരേഷ് ഗോപി. കാരുണ്യ പ്രവർത്തനങ്ങളിലൂടെ എന്നും ജനങ്ങളെ സേവിക്കുന്ന സുരേഷ് ഗോപിയെ രാഷ്ട്രീയത്തിന്റെ പേരിൽ പലരും അധിക്ഷേപിക്കാറുണ്ട്. മലയാളികളുടെ സ്വന്തം ആക്ഷന്‍ ഹീറോയായ സുരേഷ് ഗോപി കുറിച്ച് സംവിധായകന്‍ ജോസ് തോമസ് തന്റ യൂട്യൂബ് ചാനലില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്.

സിനിമ നിർമ്മാതാക്കളിൽ നിന്നും പ്രതിഫലം കണിശമായി വാങ്ങുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്ന ആരോപണം മുൻപ് ഉയർന്നിരുന്നു. അതിനെക്കുറിച്ചും അദ്ദേഹത്തിന്റെ നന്മനിറഞ്ഞ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് ജോസ് തോമസ് പറയുന്നത്.

read also: കെ.എസ്.എഫ്. ഡി.സി യുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു: ഡബ്ലു.സി.സി

”ഇടക്കാലത്ത് നിര്‍മ്മാതാക്കളില്‍ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് സുരേഷ് ഗോപി എന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായി. കര്‍ശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സുരേഷ് ചെയ്യുന്നത്. എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഒരുപാട് പേര്‍ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താന്‍ അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. സിനിമ കണ്ട് കൈയടിച്ചവര്‍ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളില്‍ സുരേഷിനെ അധിക്ഷേപിച്ചു. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവര്‍ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം”-ജോസ് തോമസ് പറഞ്ഞു.

”ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘എന്റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനിവരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവെയ്ക്കണം’ എന്നാണ് ”- സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button